ADVERTISEMENT

അരിപ്പൊടി കൊണ്ട് എളുപ്പത്തിലൊരുക്കാം കിടിലൻ പലഹാരം, നാലുമണി കാപ്പിക്കൊപ്പം കൊറിക്കാം.

 

ചേരുവകൾ

  • ഇടിയപ്പപ്പൊടി - 1 കപ്പ്‌
  • വെള്ളം - 1 കപ്പ്‌
  • മുളകുപൊടി - 2 ടീസ്പൂൺ
  • കായപ്പൊടി - 1/2 ടീസ്പൂൺ
  • ജീരകം - 1 ടീസ്പൂൺ
  • എള്ള് - 1 ടീസ്പൂൺ
  • എണ്ണ - 3 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ വെള്ളം ഒഴിച്ചു അതിലേക്കു 1 ടീസ്പൂൺ എണ്ണയും ഉപ്പും മുളകുപൊടിയും കായപ്പൊടിയും ഇട്ടു തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ഇടിയപ്പ പൊടി ഇട്ടു കട്ട കൂടാതെ ഇളക്കി യോജിപ്പിക്കുക. 1 ടീസ്പൂൺ  എണ്ണ കൂടി ചേർത്തു യോജിപ്പിച്ച് 2 മിനിറ്റ് അടച്ചു വയ്ക്കുക. നന്നായി കുഴച്ചെടുത്തു കൈ കൊണ്ടു ചെറിയ വളയങ്ങളാക്കി എടുത്തു ചൂടായ എണ്ണയിൽ വറുത്തു കോരുക. സൂപ്പർ റിങ് മുറുക്ക് റെഡി

 

Content Summary : Snack in 10 minutes recipe by Prabha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com