ADVERTISEMENT

കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കി മസാല കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • കൂർക്ക
  • ചെറിയ ഉള്ളി -6 എണ്ണം
  • സവള-1/2 എണ്ണം
  • തക്കാളി -1 എണ്ണം 
  • പച്ചമുളക് -2 എണ്ണം
  • ഇഞ്ചി (ചെറിയ കഷ്ണം) വെളുത്തുള്ളി (1 അല്ലി) - ചതച്ചത്
  • മല്ലി പൊടി -1 ടേബിൾ സ്പൂൺ
  • മുളകു പൊടി -3/4 ടേബിൾ സപൂൺ
  • മഞ്ഞൾ പൊടി _1/2 ടീസ്പൂൺ
  • ഗരം മസാല -1/2 ടീസ്പൂൺ
  • നാളികേരം -4 1/2 ടേബിൾ സ്പൂൺ

 

വറവ് ഇടാൻ

  • ചെറിയ ഉള്ളി - 8 എണ്ണം
  • കറിവേപ്പില
  • വെളിച്ചെണ്ണ - 4 ടേബിൾ സ്പൂൺ

 

കൂർക്ക തയാറാക്കുന്ന വിധം

കൂർക്ക നന്നായി കഴുകി എടുക്കുക. അതിനുശേഷം പ്രഷർ കുക്കറിൽ നികക്കെ വെള്ളം ഒഴിച്ച് ഉയർന്ന തീയിൽ ഒരു വിസിൽ വരുന്നതു വരെ വേവിക്കുക. 5 മിനിറ്റിനു ശേഷം അടപ്പു തുറന്നു തണുക്കാൻ വയ്ക്കുക. ശേഷം തൊലി കളഞ്ഞ് എടുക്കാം.

 

മസാലക്കറി തയാറാക്കാൻ

ഒരു ഫ്രൈയിങ് പാനിൽ 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി നാളികേരം നല്ല ഗോൾഡൺ നിറത്തിൽ വരെ വറക്കുക.അതിലേക്ക് മല്ലിപൊടി,ഗരം മസാല ചേർത്തിളക്കി തീ അണച്ചു ചൂടാറിയ ശേഷം നല്ല മിനുസമായ് അരച്ചെടുക്കുക.

 

ഒരു പാത്രത്തിൽ 2 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്തിളക്കി ചെറിയ ഉള്ളി, പച്ചമുളക് ചതച്ചത് എന്നിവ ചേർത്തിളക്കി വഴറ്റുക. അതിലേക്കു സവാള ചേർത്തു നാളികേര കഷ്ണങ്ങളും ചേർത്തു കളർ മാറുന്നതു വരെ വഴറ്റുക. അതിലേക്കു തക്കാളി ചേർത്തു മഞ്ഞൾ, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിലേക്കു വേവിച്ച കൂർക്കയും ഉപ്പും ചേർത്തിളക്കി കൊടുക്കുക. അതിലേക്കു വെള്ളം ഒഴിച്ച് ഇളക്കി അടച്ചു വച്ച് മസാല നന്നായി കൂർക്കയിലേക്കു പിടിക്കുന്നതു വരെ വേവിക്കുക. അതിലേക്കു അരപ്പ് ചേർത്തിളക്കി നന്നായി തിളപ്പിച്ച് തീ അണയ്ക്കുക. ചെറിയ ഉള്ളി കനം കുറച്ച് അരിഞ്ഞു കറിവേപ്പില ചേർത്തു നന്നായി വറുത്തെടുത്തു കറിയിലേക്കു ചേർക്കുക.

 

Content Summary : How to easily clean koorkka and masala curry recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com