ADVERTISEMENT

സ്പൈസി ഇഡ്ഡലി 65 രുചി, എരിപൊരി രുചിയിൽ ഇഡ്ഡലിക്കൊരു മേക്ക് ഓവർ കൊടുത്താലോ?

ചേരുവകൾ

  • ഇഡ്ഡലി - 10 എണ്ണം
  • കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
  • ജീരകപ്പൊടി - 1 ടീസ്പൂൺ
  • അരിപ്പൊടി - 2 ടേബിൾ സ്പൂൺ
  • കോൺഫ്ലോർ - 1 ടേബിൾ സ്പൂൺ
  • പുളിയില്ലാത്ത തൈര് - 3 ടേബിൾ സ്പൂൺ
  • എണ്ണ – വറക്കാൻ ആവശ്യത്തിന്

 

വറത്തിടുവാനുള്ള ചേരുവകൾ

  • കടുക് - 1/2 ടീസ്പൂൺ
  • പെരും ജീരകം - 1 /2 ടീസ്പൂൺ
  • ചുവന്ന മുളക് –  2 എണ്ണം
  • ഇഞ്ചി - 1 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി - 1 ടേബിൾ സ്പൂൺ
  • തൈര് - 1 ടേബിൾ സ്പൂൺ 
  • കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
  • ജീരകപ്പൊടി - 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി - 1 ടീസ്പൂൺ
  • എണ്ണ - 3 ടേബിൾ സ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന്
  • മല്ലിയില 
  • കറിവേപ്പില

 

തയാറാക്കുന്ന വിധം

ഇഡ്ഡലി ചെറിയ ക്യൂബ് ആയി മുറിച്ചെടുക്കുക. അതിലേക്കു കുറച്ച് ഉപ്പും മുളകു പൊടിയും ജീരകപ്പൊടിയും അരിപ്പൊടിയും കോൺഫ്ലോ‌റും   ചേർത്തു യോജിപ്പിച്ച് എടുക്കുക. ശേഷം തൈര് കൂടെ ചേർത്തു യോജിപ്പിക്കാം. 10 മിനിറ്റ് അടച്ചു വയ്ക്കാം.

 

ശേഷം ചൂടായ എണ്ണയിൽ വറുത്തെടുക്കാം.ഇത് ഇങ്ങനെ വേണമെങ്കിലും കഴിക്കാം.

കുറച്ചു കൂടെ രുചിയും മണവും കൂട്ടുന്നതിനായി ഒരു ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. കടുക് പൊട്ടിയ ശേഷം പെരും ജീരകം ഇട്ടു ചൂടാക്കുക. ചുവന്ന മുളകും കറിവേപ്പിലയും ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു വഴറ്റുക. അതിലേക്കു തൈര് കൂടെ ചേർത്തു കൊടുത്തു ഒന്ന് ഇളക്കുക. അതിലേക്കു മല്ലിപ്പൊടിയും ജീരകപ്പൊടിയും കാശ്മീരി  മുളകുപൊടിയും ചേർത്ത് ഇളക്കുക. ശേഷം വറത്തു വച്ച ഇഡ്ഡലി കൂടി ചേർത്തു ഇളക്കുക. കുറച്ചു മല്ലിയിലയും ചേർത്തു വിളമ്പാം.

 

Content Summary : Idli 65 Recipe by Prabha Dubai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com