കുരുമുളക് രസം ; പനിയും ചുമയും അടുക്കില്ല
Pepper Rasam Recipe

Mail This Article
×
സൂപ്പ് പോലെ കുടിക്കാനും ചോറിനു കൂട്ടാനും പറ്റിയൊരു രസം.
ചേരുവകൾ
- കുരുമുളക് - 2 ടേബിൾ സ്പൂൺ
- ജീരകം - 1 ടേബിൾ സ്പൂൺ
- പുളി - 1 ചെറു നാരങ്ങാ വലുപ്പത്തിൽ
- വെളിച്ചെണ്ണ - 1 ടീസ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
- കായപ്പൊടി - 1 നുള്ള്
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പുളി, വെള്ളത്തിൽ ഇട്ടു കുതിർക്കുക.
- കുരുമുളകും ജീരകവും മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കുക. ഇത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കാം.
- ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു കടുകു പൊട്ടിക്കുക. കടുക് പൊട്ടി വരുമ്പോൾ കറിവേപ്പില ഇട്ടു കൊടുക്കുക. ശേഷം പുളി കലക്കിയ വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്കു പൊടിച്ചു വച്ച കുരുമുളകും ജീരകവും ചേർത്ത കൂട്ട് ഒന്നര ടീസ്പൂൺ ചേർത്തു കൊടുക്കാം. ഒരു നുള്ള് കായവും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്തു തിളപ്പിക്കുക. കുരുമുളകു രസം റെഡി, ചോറിന്റെ കൂടെ കഴിക്കാം.
Content Summary : The simplest ways to make the best of pepper soup.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.