നാടൻ കൊഴുക്കട്ട ചായയ്ക്ക് ഒപ്പം സൂപ്പർ പലഹാരം

HIGHLIGHTS
  • ഒരു തുള്ളി എണ്ണ ചേർക്കാതെ ആവിയിൽ വേവിച്ച് എടുക്കുന്ന നാടൻ പലഹാരം
kozhikkotta-recipe
SHARE

ഒരു തുള്ളി എണ്ണ ചേർക്കാതെ ആവിയിൽ വേവിച്ച് എടുക്കുന്ന നാടൻ പലഹാരം, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • അരിപ്പൊടി - 2 കപ്പ് 
  • ഉപ്പ് – 1 സ്പൂൺ 
  • ചൂട് വെള്ളം - 2 ഗ്ലാസ് 
  • ശർക്കര - 250 ഗ്രാം 
  • തേങ്ങ - 2 കപ്പ് 
  • ഏലക്ക - 1 സ്പൂൺ

തയാറാക്കുന്ന വിധം

ഒരു കലത്തിൽ കുറച്ചു വെള്ളം വച്ച് വെള്ളം നന്നായി തിളയ്ക്കുമ്പോൾ അതിലേക്ക് അരിപ്പൊടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായിട്ട് കുഴച്ചെടുത്തു 20 മിനിറ്റ് മാറ്റി വയ്ക്കുക. അതിനുശേഷം അതിൽനിന്ന് ചെറിയ ഉരുളകളാക്കി എടുക്കുക. 

ശർക്കര ഒരു പാനിൽ ഉരുക്കി അതിലേക്ക് നാളികേരം ചേർത്ത് ഏലക്കാപ്പൊടിയും ചേർത്തു നന്നായി വഴറ്റിയെടുത്ത് നല്ല കുഴമ്പുപോലെ ആയി വരുമ്പോൾ അതിന് ഉരുട്ടിയെടുത്തിട്ടുള്ള മാവിന്റെ ഉള്ളിലേക്ക് നിറച്ച് ആവിയിൽ വേവിച്ചെടുക്കാം.

Content Summary : Nadan kozhukattai recipe by Jo Paul.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA