ADVERTISEMENT

ഉച്ചയൂണിനൊരു പഞ്ചാബി ടച്ച്, വ്യത്യസ്ത രുചിയിലൊരുക്കാവുന്ന കറിക്കൂട്ട്.

 

ചേരുവകൾ: 

  • തൈര് - 2 കപ്പ്
  • മുളകുപൊടി - 1 ടീ സ്പൂൺ
  • മഞ്ഞൾപ്പൊടി - 1 / 2 ടീ സ്പൂൺ
  • കടലപ്പൊടി - 9 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 

 

വറുത്തിടാൻ 

  • ജീരകം - 1 1/2 ടീ സ്പൂൺ
  • പെരും ജീരകം - ഒരു ടേബിൾ സ്പൂൺ
  • കറുവാപ്പട്ട - 2 കഷ്ണം 
  • ഗ്രാമ്പൂ - 5 എണ്ണം 
  • ഇഞ്ചി - 1 ഇഞ്ച് നീളം ഗ്രേറ്റ് ചെയ്തത് 
  • മല്ലി - 1 ടേബിൾ സ്പൂൺ 
  • ചുവന്ന മുളക് - 2 എണ്ണം
  • കറിവേപ്പില - 2 തണ്ട്
  • വെളിച്ചെണ്ണ - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം വിഡിയോ കാണാം

 

8 ടേബിൾ സ്പൂൺ കടലപ്പൊടിയിലേക്ക് 1 ടീ സ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ജീരകം, കാൽ ടീസ്പൂൺ ഉപ്പ് ആവശ്യത്തിനു വെള്ളം എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. മാവ് മീഡിയം കട്ടിയിൽ ആയിരിക്കണം. ഈ മാവ് ചൂടായ വെളിച്ചെണ്ണയിൽ ഓരോ ടീ സ്പൂൺ വീതം എടുത്തു ഒഴിച്ച് ഫ്രൈ ചെയ്തെടുക്കാം. ഫ്രൈ ആയിക്കഴിഞ്ഞാൽ എടുത്തു മാറ്റി വയ്ക്കാം. 

 

കഢി

 

രണ്ടു കപ്പ് തൈരിലേക്കു അര ടീ സ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇതിൽ അരക്കപ്പ് വെള്ളവും ഒരു ടേബിൾ സ്പൂൺ കടലപ്പൊടിയും ചേർക്കാം. വറവ് ഇടാനുള്ള അരിഞ്ഞ ഇഞ്ചി, ജീരകം, പെരുംജീരകം, കറുക പട്ട, ഗ്രാമ്പൂ, ചുവന്ന മുളക്, കറിവേപ്പില എന്നിവ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ വറുത്ത് എടുക്കാം. രണ്ട് മിനിറ്റ് ഫ്രൈ ചെയ്തതിനു ശേഷം ഇതിലേക്കു തൈര് ചേർക്കാം. തിളയ്ക്കുമ്പോൾ തീ കുറച്ചു പാത്രം അടച്ചു 12 മിനിറ്റു വേവിക്കാം. 

 

കഴിക്കുന്നതിനു 15 മിനിറ്റു മുൻപ് നേരത്തെ വറത്തു വച്ച കടല പക്കോഡ ഈ കഢിയിലേക്കു ചേർക്കാം. അധികം ഇളക്കാതിരിക്കാൻ ശ്രദ്ധിക്കുക. പൊന്നി അരി കൊണ്ടുള്ള ചോറിനൊപ്പം സൂപ്പർ ടേസ്റ്റാണ്.

 

Content Summary :  Punjabi kadhi pakora recipe by Dhanya.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com