ഇഡ്ഡലിക്കും ദോശയ്ക്കും ഒപ്പം കഴിക്കാൻ പറ്റിയ നാടൻ ഉള്ളി ചമ്മന്തി, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ഉള്ളി - 2 കപ്പ്
- ചുവന്ന മുളക് - 5 എണ്ണം
- കാശ്മീരി മുളക് - 3 എണ്ണം
- വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ കുറച്ച് എണ്ണയൊഴിച്ചു മുളകുകളും കറിവേപ്പിലയും വറുത്തെടുക്കുക. അതിലേക്ക് ഉള്ളിയും കുറച്ച് ഉപ്പും ചേർത്തു വഴറ്റി എടുക്കുക. തണുത്ത ശേഷം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ചമ്മന്തി പാത്രത്തിലേക്കു മാറ്റിയ ശേഷം വെളിച്ചെണ്ണ തൂവി കൊടുക്കുക. നാടൻ ഉള്ളി ചമ്മന്തി റെഡി.
Content Summary : Ulli chammanthi recipe by Prabha.