ADVERTISEMENT

ബോംബെയിലെ സ്ട്രീറ്റുകളിൽ കാണുന്ന ഗിനി ദോശ, വീട്ടിൽ തന്നെ തയാറാക്കി എടുക്കാം. 

ചേരുവകൾ

  • അരി -2 കപ്പ് 
  • ഉഴുന്ന് - 1/2 കപ്പ് 
  • ഉലുവ -1/2 സ്പൂൺ 
  • കാരറ്റ് - 4 സ്പൂൺ 
  • ബീറ്റ്റൂട്ട് -4 സ്പൂൺ 
  • പച്ചമുളക് -1 എണ്ണം 
  • ടൊമാറ്റോ സോസ്-1 സ്പൂൺ 
  • സെഷ്വാൻ സോസ് -1 സ്പൂൺ 
  • ഉപ്പ് - 1 സ്പൂൺ 
  • മല്ലിയില - 2 സ്പൂൺ 
  • മുളകുപൊടി  - 1/2 സ്പൂൺ 
  • സവാള - 1 എണ്ണം 
  • ചീസ് - 5 സ്പൂൺ

 

തയാറാക്കുന്ന വിധം

അരിയും ഉഴുന്നും ഉലുവയും വെള്ളത്തിൽ കുതിർന്ന ശേഷം നന്നായിട്ട് അരച്ചെടുക്കുക. അരച്ചതിനു ശേഷം എട്ടുമണിക്കൂർ പുളിക്കാൻ വയ്ക്കാം. നന്നായി പുളിച്ചതിനു ശേഷം ദോശക്കല്ല്  ചൂടാവുമ്പോൾ അതിലേക്കു മാവൊഴിച്ച് പരത്തി ചതച്ചെടുത്തിട്ടുള്ള ബീറ്റ്റൂട്ട്, കാരറ്റ്, സവാള, മല്ലിയില, ടൊമാറ്റോ സോസ്, സെഷ്വാൻ സോസ്, ഉപ്പ് എന്നിവ ചേർത്തു നന്നായി യോജിപ്പിച്ചു ദോശയുടെ മുകളിൽ ഇതെല്ലാം ഒന്നിച്ചു വേകുന്നത് വരെ ഇളക്കി കൊടുക്കുക, അതിലേക്കു മല്ലിയിലയും ചേർത്തു കൊടുക്കാം.

 

എരിവിന് ആവശ്യമുള്ള ഒരു നുള്ള് മുളകുപൊടി കൂടി ഇതിലേക്കു ചേർത്തു കൊടുക്കാം.  ഏറ്റവും മുകളിൽചീസും വിതറി ചെറിയ തീയിൽ വേവിച്ചെടുക്കുക. കുറച്ചുസമയം കഴിയുമ്പോൾ എല്ലാം നന്നായി വെന്തിട്ടുണ്ടാകും. ഇതെല്ലാ ഭാഗത്തും നന്നായിട്ട് സ്പ്രെഡ് ചെയ്ത ശേഷം നീളത്തിൽ മുറിച്ച് ചെറിയ ചെറിയ ദോശ റോളായിട്ട് ചുരുട്ടി എടുക്കാവുന്നതാണ്.

 

Content Summary : Mumbai street food jini dosa recipe by Asha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com