ADVERTISEMENT

ദോശമാവു കൊണ്ട് നല്ല രുചിയുള്ളൊരു പലഹാരം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • ദോശമാവ് - രണ്ടര കപ്പ്
  • സവാള - വലുത് ഒരെണ്ണം
  • പച്ചമുളക് - മൂന്നെണ്ണം
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • കറിവേപ്പില - ആവശ്യത്തിന്
  • ഉപ്പ് -  ആവശ്യത്തിന്
  • വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

  • ഒരു ബൗളിലേക്കു സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി മുറിച്ചത് ചേർത്തു കൊടുക്കാം. 
  • ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി യോജിപ്പിക്കാം. 
  • ഇതിലേക്ക് ദോശമാവുകൂടി ചേർത്തു യോജിപ്പിച്ചു വയ്ക്കുക. 
  • ഒരു ഉണ്ണിയപ്പം ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നേരത്തെ തയാറാക്കിയ മാവിൽ നിന്നും ഓരോ ടേബിൾസ്പൂൺ മാവു വീതം ഒഴിച്ച് കൊടുക്കാം.
  • ഒരു വശം മൊരിഞ്ഞു വന്നാൽ ഒന്ന് തിരിച്ചിട്ടു കൊടുക്കാം. 
  • രണ്ടു വശവും മൊരിഞ്ഞു വന്നാൽ കുഴി പണിയാരം റെഡി. 

Content Summary : Paniyaram is an Indian dish made by steaming batter using a mould.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com