ADVERTISEMENT

ഫൈബർ, പ്രോട്ടീൻ ഇവയാൽ സമ്പന്നമാണ് ചെറുപയർ. അതുകൊണ്ടുതന്നെ ചെറുപയർ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുന്നതു വളരെ നല്ലതാണ്. തേങ്ങാപ്പാലും ചെറുപയറും ചേർത്ത് അതീവ രുചികരമായ ഒരു കറി തയാറാക്കാം. പുട്ട്, ചോറ്, ചപ്പാത്തി ഇവയുടെ കൂടെയെല്ലാം നല്ല കോമ്പിനേഷനാണ്.

 

ചേരുവകൾ

  • ചെറുപയർ - ഒരു കപ്പ്
  • ചുവന്നുള്ളി - 10 അല്ലി
  • വെളുത്തുള്ളി - 6 അല്ലി
  • പച്ചമുളക് - 3
  • ഉപ്പ് - ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • കട്ടി തേങ്ങാപ്പാൽ - ഒരു കപ്പ്
  • കറിവേപ്പില - രണ്ടു തണ്ട്
  • വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ

 

തയാറാക്കുന്ന വിധം

ചെറുപയർ കഴുകി വൃത്തിയാക്കി ഒന്നര കപ്പ് വെള്ളം, ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക്, മഞ്ഞൾപ്പൊടി, ഉപ്പ് ഇവ ചേർത്തു പ്രഷർകുക്കറിൽ 4 വിസിൽ വരുന്നതു വരെ വേവിക്കുക. പ്രഷർ പോയി കഴിയുമ്പോൾ കുക്കർ തുറന്ന് ഒരു കപ്പ് കട്ടി തേങ്ങാപ്പാലും ആവശ്യത്തിനു വെള്ളവും ചേർക്കുക. നന്നായി തിളയ്ക്കുമ്പോൾ കറിവേപ്പിലയും ഒരു ടേബിൾ സ്പൂൺ പച്ച വെളിച്ചെണ്ണയും ഒഴിച്ച് തീ ഓഫ് ചെയ്യാം.

 

Content Summary : Cherupayar curry recipe by Ganga.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com