ADVERTISEMENT

വെണ്ടക്കായ ചേർത്തു പലതരത്തിലുള്ള കറികൾ ഉണ്ടാക്കാറുണ്ട്. എന്നാൽ മീൻകറി രുചിയിൽ ഒരു വെണ്ടക്കായ പുളിങ്കറി തയാറാക്കിയാലോ. ഊണിനും ചപ്പാത്തിക്കൊപ്പവും കഴിക്കാൻ പറ്റിയ ഒരു കറിയാണിത്.

ചേരുവകൾ:

  • വെണ്ടക്കായ - 200 ഗ്രാം
  • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
  • ഇഞ്ചി - 1 ടീസ്പൂൺ
  • വെളുത്തുള്ളി - 1 ടീസ്പൂൺ
  • പച്ചമുളക് - 2 എണ്ണം
  • കറിവേപ്പില - ആവശ്യത്തിന്
  • സവാള - 1 
  • തക്കാളി - 1
  • ഉപ്പ് - ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
  • മല്ലിപ്പൊടി - 1 ടീസ്പൂൺ
  • മുളകുപൊടി - 1 ടേബിൾസ്പൂൺ
  • കുടംപുളി - 2-3 അല്ലി
  • വെള്ളം - ആവശ്യത്തിന്
  • കട്ടിയുള്ള തേങ്ങാപ്പാൽ - 1 കപ്പ്

താളിക്കുന്നതിന്

  • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
  • ചുവന്നുള്ളി - 4-5 എണ്ണം
  • കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു മൺചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ചു വെണ്ടക്കായ നീളത്തിൽ അരിഞ്ഞത് ഇട്ട് വഴുവഴുപ്പ് പോകുന്നതുവരെ വഴറ്റിയെടുക്കുക.

ഇത് മറ്റൊരു പാത്രത്തിലേക്കു മാറ്റിയ ശേഷം അതേ ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, സവാള, തക്കാളി, ഉപ്പ് എന്നിവ ചേർത്തു വഴറ്റിയെടുക്കാം.

ഇതിലേക്കു മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു പച്ചമണം മാറുന്നതുവരെ ഇളക്കി കൊടുക്കാം.

ഇനി പത്തു മിനിറ്റ് വെള്ളത്തിൽ കുതിർത്തു വച്ച കുടംപുളി അതേ വെള്ളത്തോടു കൂടി ചട്ടിയിലേക്ക് ഇട്ട് കൊടുക്കാം. ശേഷം വെണ്ടക്കായ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു നന്നായി തിളപ്പിക്കുക. ഇനി കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ച് ഇളക്കി ആദ്യത്തെ തിളവരുമ്പോൾ തന്നെ തീ ഓഫ് ചെയ്തു ചട്ടി സ്റ്റൗവിൽ നിന്നും ഇറക്കി വയ്ക്കാം. കറി താളിക്കുതിനായി മറ്റൊരു ഫ്രൈയിങ് പാൻ അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി ചുവന്നുള്ളിയും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചെടുക്കുക, ഇത് കറിയിലേക്ക് ഒഴിച്ച് ഇളക്കി എടുക്കാം. സ്വാദിഷ്ടമായ വെണ്ടക്കായ പുളിങ്കറി തയാറായിക്കഴിഞ്ഞു.

Content Summary : Ladys finger tangy curry recipe by Nimmy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com