ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും രുചിയിൽ വീട്ടിൽ തയാറാക്കാം നല്ല രുചികരമായ പൊരിച്ച പത്തിരി. 

 

ചേരുവകൾ

  • അരിപ്പൊടി  -  ഒന്നര കപ്പ്‌
  • വെള്ളം  -  ഒന്നേമുക്കാൽ കപ്പ്‌ 
  • ചിരകിയ തേങ്ങ - 6 ടേബിൾസ്പൂൺ
  • വെളുത്തുള്ളി - 2 അല്ലി
  • പച്ചമുളക് -  1 
  • ·ഇഞ്ചി  -  ചെറിയ കഷ്ണം
  • സവാള  -  ഒന്നിന്റെ പകുതി
  • ചുവന്നുള്ളി -  3 എണ്ണം 
  • ജീരകം   -  അര ടീസ്പൂൺ 
  • നെയ്യ് - 1 ടേബിൾസ്‌പൂൺ
  • എള്ള്  - ആവശ്യത്തിന് 
  • വെളിച്ചെണ്ണ 
  • ഉപ്പ്

 

തയാറാക്കുന്ന വിധം

പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചതച്ചു വയ്ക്കുക. ശേഷം നാളികേരം, ചെറിയ ഉള്ളി ,ജീരകം എന്നിവ മിക്സിയുടെ ജാറിൽ ചതച്ച് എടുക്കുക. ഒരു പാൻ ചൂടാക്കിയ ശേഷം നെയ്യ് ചേർത്ത് കൊടുക്കാം. ശേഷം സവാള ചെറുതായി മുറിച്ചതും ചതച്ച പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു വഴറ്റുക. ഇതിലേക്കു വെള്ളം ആവശ്യത്തിന് ഉപ്പും ചേർത്തു തിളപ്പിക്കുക. ശേഷം അരിപ്പൊടി ചേർത്തു നന്നായി ഇളക്കി മൂടി വാങ്ങിവയ്ക്കുക. രണ്ടു മിനിറ്റ് കഴിഞ്ഞു തേങ്ങ, ജീരകം ചുവന്നുള്ളി മിക്സ് എന്നിവ അരിപ്പൊടിയിൽ ചേർത്തു കുഴയ്ക്കുക. ശേഷം ഇതിനെ പരത്തി ഗ്ലാസ് കൊണ്ട് വൃത്താകൃതിയിൽ മുറിച്ചെടുത്തു എണ്ണയിൽ വറുത്തെടുക്കുക. നല്ല ടേസ്റ്റി പൊരിച്ച പത്തിരി  തയാർ. 

 

Content Summary : Poricha pathiri which is unique to the Malabar cuisine can be eaten for breakfast or enjoyed as a snack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com