ADVERTISEMENT

വീട്ടുമുറ്റത്ത് വളരെ എളുപ്പത്തിൽ വളരുന്ന കാട്ടു ചീര കൊണ്ട് ടേസ്റ്റി എരിശ്ശേരി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • കാട്ടു ചീര - 1 പിടി 
  • വറുത്ത ചെറുപയർ പരിപ്പ് - 100 ഗ്രാം  
  • ചിരകിയ തേങ്ങാ - 1 ബൗൾ 
  • ജീരകം - അര ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ
  • മുളകുപൊടി - ഒരു ടീസ്പൂൺ
  • കടുക് - ഒരു ടീസ്പൂൺ
  • കറിവേപ്പില - 7 എണ്ണം 
  • ചുവന്ന മുളക് - 2 എണ്ണം  
  • വെളിച്ചെണ്ണ - ഒന്നര ടേബിൾ സ്പൂൺ  

 

തയാറാക്കുന്ന വിധം

കാട്ടു ചീര നന്നായി കഴുകിയതിനു ശേഷം വളരെ ചെറുതായി അരിയുക. അര ടീ സ്പൂൺ മഞ്ഞൾപ്പൊടി ഇട്ടു ചെറുപയർ പരിപ്പ് കുക്കറിൽ വേവിക്കുക. വെന്ത പരിപ്പിലേക്കു ചീരയും ഉപ്പും മുളകുപൊടിയും അര ടീ സ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കുക. ഇത് പ്രഷർ കുക്കറിൽ ഒരു വിസിൽ മാത്രം അടിച്ചു വേവിക്കുക.

 

തേങ്ങാ, ജീരകം എന്നിവ മിക്സിയിൽ അരച്ച് എടുക്കാം. അരച്ച തേങ്ങ വേവിച്ചു വച്ച പരിപ്പ് – ചീര കൂട്ടിൽ ചേർത്തു നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ചേർത്തു തിളയ്ക്കുന്നതു വരെ ഇളക്കുക. 

 

വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും മുളകും വറുത്തിടാം.

 

Content Summary : Spinach curry recipe kerala style.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com