ADVERTISEMENT

കടലമാവു കൊണ്ട് 5 മിനിറ്റിൽ വളരെ രുചികരമായ മുറുക്ക് തയാറാക്കി എടുക്കാം.

 

ആവശ്യമുള്ള സാധനങ്ങൾ

  • കടല മാവ് - 1/2 കിലോഗ്രാം
  • മുളകുപൊടി - 1 സ്പൂൺ 
  • കായപ്പൊടി - 1 സ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/2 സ്പൂൺ 
  • ഉപ്പ്  - 1 സ്പൂൺ 
  • എണ്ണ - 1/2 ലിറ്റർ 
  • എള്ള്  - 100 ഗ്രാം
  • വെള്ളം - കുഴയ്ക്കാൻ ആവശ്യത്തിന് 

 

തയാറാക്കുന്ന വിധം

കടലമാവിലേക്കു മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉപ്പ്, കുറച്ച് എണ്ണ, എന്നിവ ചേർത്തു കുറച്ചു വെള്ളം ഒഴിച്ചു നന്നായി യോജിപ്പിച്ച് എടുക്കാം. അതിനുശേഷം ചപ്പാത്തി മാവുപോലെ  കുഴച്ചെടുക്കുക. അതിനുശേഷം മുറുക്കിന്റെ ചില്ല് സേവനാഴിയിൽ ഇട്ട് മാവ് നിറച്ച് ഒരു ചീനച്ചട്ടി വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് പിഴിഞ്ഞ് ഒഴിച്ചു കൊടുക്കാവുന്നതാണ്, അങ്ങനെ ഒഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഒരു വലിയ  സ്പൂൺ തിരിച്ചുവച്ച് അതിന്റെ പുറകിൽ  ഇത് പിഴിഞ്ഞ ശേഷം എണ്ണയിലേക്ക് ഇട്ടുകൊടുത്തു വറുത്തു കോരാം.

 

Content Summary : Crunchy murukku could be easily made at home.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com