ADVERTISEMENT

കുത്തിപ്പൊരിച്ച കപ്പ, ചോറിന്റെ കൂടെ ഇത് മാത്രം മതി കഴിക്കാൻ, കട്ടൻചായയും, കുത്തിപ്പൊരിച്ച കപ്പയും നല്ലൊരു കോമ്പിനേഷനാണ് എല്ലാവരും ഇഷ്ടപ്പെട്ട കപ്പ കൊണ്ട് ഈ രീതിയിൽ തയാറാക്കി നോക്കൂ.

 

ചേരുവകൾ

  • കപ്പ - 1 കിലോഗ്രാം 
  • ചുവന്ന മുളക് - 2 സ്പൂൺ ചതച്ചത് 
  • കാശ്മീരി മുളകുപൊടി - 1/2 സ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/2 സ്പൂൺ 
  • ജീരകം - 1 സ്പൂൺ 
  • മല്ലിയില - 4 സ്പൂൺ 
  • ഉപ്പ് - 1, 1/2 സ്പൂൺ 
  • തേങ്ങ - 1/2 മുറി 
  • വെളിച്ചെണ്ണ - 4 സ്പൂൺ 
  • ഇഞ്ചി - 2 സ്പൂൺ ചതച്ചത്
  • കടുക് - 1 സ്പൂൺ 

 

തയാറാക്കുന്ന വിധം

കപ്പ തോൽ കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറുതായിട്ട് മുറിച്ചെടുത്ത് കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത്, നന്നായിട്ടൊന്ന് വേവിച്ചെടുക്കുക. ശേഷം ഇത് മാറ്റി വയ്ക്കുക. വെള്ളമൊക്കെ വാർത്തു കളഞ്ഞിട്ട് മാറ്റിവയ്ക്കുക. 

 

മറ്റൊരു ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച്, വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുകു ചേർത്തു പൊട്ടിച്ച്, അതിലേക്കു ചുവന്ന മുളക് ചതച്ചതും തേങ്ങയും ചേർത്തു നന്നായിട്ട് വറുത്ത് മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, ജീരകം, എന്നിവ ചേർത്ത് വീണ്ടും നന്നായിട്ട് വറുത്തെടുത്ത്, അതിലേക്കു നന്നായിട്ട് ചതച്ചെടുത്തിട്ടുള്ള ഇഞ്ചിയും ചേർത്തു വറുത്തെടുക്കുക.

 

എല്ലാം പാകത്തിന് വെന്ത് കഴിയുമ്പോൾ മാത്രം കപ്പ അതിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത്, നന്നായിട്ട് കുത്തി പൊട്ടിച്ച് എടുക്കുക. കപ്പ എല്ലാം കുത്തിപ്പൊട്ടി ഒരു തോരന്റെ അവസ്ഥയിലായി മാറുന്നത് വരെ ഇത് ചെയ്തുകൊണ്ടിരിക്കുക, നന്നായി വറുത്തെടുത്തിട്ടുള്ള മസാല ആയതുകൊണ്ട് തന്നെ ഇതിൽ ഒരു പ്രത്യേക സ്വാദാണ്.

 

Content Summary : Kuthi poricha kappa recipe by Asha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com