നല്ല മൃദുവായ അപ്പം ഉണ്ടാക്കാൻ തണുപ്പു കാലത്ത് ഇങ്ങനെ ചെയ്തു നോക്കൂ, മാവ് നന്നായി പൊങ്ങി വരും. പ്രഭാത ഭക്ഷണത്തിനു കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവമാണിത്.
ചേരുവകൾ
- പച്ചരി - 2 ഗ്ലാസ്
- നാളികേരം - 1 ഗ്ലാസ്
- ചോറ് - 3/4 ഗ്ലാസ്
- തേങ്ങാവെള്ളം - 1
- പഞ്ചസാര - 2 1/2 ടേബിൾ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പച്ചരി നന്നായി കഴുകി 3 മണിക്കൂർ കുതിർത്തു വയ്ക്കുക. അതിനുശേഷം മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം കൂടി കുറച്ച് വെള്ളം കൂട്ടി ചെറിയ കട്ടിയിൽ നല്ല മിനുസമായ് അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്കു മാറ്റി 5 മിനിറ്റു തുറന്നു വയ്ക്കുക. ശേഷം അടച്ചു വയ്ക്കുക. നല്ല തണുപ്പുള്ള കാലാവസ്ഥയാണെങ്കിൽ മാവ് പൊങ്ങാൻ ഒരു പാത്രത്തിൽ ഇളം ചൂട് വെള്ളത്തിൽ (കൈ കൊണ്ടു തൊടുന്ന പാകത്തിൽ ) മാവ് വച്ച പാത്രം ഇറക്കി അടച്ച്, ഒരു 8 മണിക്കൂർ എങ്കിലും വയ്ക്കുക. ചൂടുള്ള സമയത്താണെങ്കിൽ ഇങ്ങനെ ചെയ്യേണ്ട ആവശ്യം ഇല്ല. ശേഷം അപ്പം ചുട്ടെടുക്കാം.
Content Summary : Soft appam recipe for breakfast