ADVERTISEMENT

ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയാറാക്കി നോക്കൂ. ഒന്ന് രുചിച്ചാൽ വീണ്ടും വീണ്ടും ട്രൈ ചെയ്തു നോക്കും ബീറ്റ്റൂട്ട് സർലാസ്. 

 

ചേരുവകൾ 

  • ബീറ്റ്റൂട്ട് - 1 
  • സവാള - 1
  • പച്ചമുളക് - 2
  • മല്ലിയില - രണ്ട് തണ്ട് 
  • വിനാഗിരി -  2 ടേബിൾസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 

 

തയാറാക്കുന്ന വിധം 

ബീറ്റ്റൂട്ട്  തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്‌തെടുക്കുക. ഇതിലേക്കു വെള്ളം ഒഴിച്ച് നന്നായി യോജിപ്പിച്ചു പിഴിഞ്ഞെടുക്കുക. ഇതൊരു ബൗളിലേക്കിട്ടു കൂടെ സവാള നേർത്തതായി അരിഞ്ഞതും പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ ചേർത്തു തിരുമ്മിയെടുക്കുക. ഇതിലേക്കു വിനാഗിരി ഒഴിച്ചു യോജിപ്പിച്ചാൽ ബീറ്റ്റൂട്ട് സർലാസ് തയാർ.

 

Content Summary : Beetroot sarlas recipe by Sameena.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com