പാഷൻ ഫ്രൂട്ട് നാരങ്ങാ ജ്യൂസ്, ഉള്ളം തണുപ്പിക്കാൻ ഇതു മതി

HIGHLIGHTS
  • ആരെയും കൊതിപ്പിക്കും സൂപ്പർ ഹെൽത്തി ലെമണൈഡ് രുചി
passion-fruit-mojito
SHARE

തണുപ്പും ചൂടും മാറി മാറി വരുന്ന ഈ കാലാവസ്ഥയിൽ ഉള്ളം തണുപ്പിക്കാൻ കിടിലൻ രുചിയിലൊരുക്കാം പാഷൻ ഫ്രൂട്ട് ജ്യൂസ്.

ചേരുവകൾ

  • പാഷൻ ഫ്രൂട്ട് - 1 വലുതോ 2 ചെറുതോ
  • നാരങ്ങ - 1
  • പൊടിച്ച പഞ്ചസാര - 1-2 ടേബിള് സ്പൂണ്
  • സോഡ -1
  • പുതിനയില - കുറച്ച്
  • ഐസ് ക്യൂബുകൾ

തയാറാക്കുന്ന വിധം

  • ഒരു നീണ്ട  ഗ്ലാസിൽ നാരങ്ങ ക്യൂബുകൾ (ഒരു നാരങ്ങയുടെ 1/2  ക്യൂബ് ആയി അരിഞ്ഞത്), പുതിനയില ചേർക്കുക. ഒരു തടി വടി ഉപയോഗിച്ച് ചതയ്ക്കുക. ഇതിലേക്കു ചതച്ച ഐസ് ക്യൂബ്സ്, പൊടിച്ച പഞ്ചസാര, പാഷൻ ഫ്രൂട്ട് പൾപ്പ് എന്നിവ ചേർക്കുക.
  • അലങ്കരിക്കാൻ നാരങ്ങ കഷ്ണങ്ങളും പുതിനയും ചേർക്കാം.
  • സോഡ ചേർത്ത് ഇളക്കുക.
  • ആവശ്യമെങ്കിൽ കൂടുതൽ ഐസ് ക്യൂബുകൾ ചേർക്കുക.
  • സൂപ്പർ രുചിയിൽ പാഷൻ ഫ്രൂട്ട് ജ്യൂസ് തയാർ.

‌Content Summary : A blend of passion fruit and lemon juice.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS