ADVERTISEMENT

ബ്രെഡിനൊപ്പം മികസ്ഡ് ഫ്രൂട്ട് ജാം സ്ഥിരം നൽകിയാൽ വീട്ടിലെ കുട്ടിപ്പട്ടാളത്തിനു മടുക്കില്ലേ? പുതുവൽസരത്തിൽ പുതുരുചി തേടുന്നവർക്ക് നൽകാം വീട്ടിലുണ്ടാക്കിയ മത്തങ്ങാ ജാം (Pumpkin Jam). ബ്രെഡിന്റെ കൂടെ മാത്രമല്ല, ദോശയ്ക്കും ചപ്പാത്തിക്കും ഒപ്പവും കഴിക്കാം.

ചേരുവകൾ 

മത്തങ്ങ - 250 ഗ്രാം

ഗ്രാമ്പു -2 എണ്ണം 

വെള്ളം - 3/4 ഗ്ലാസ് 

പഞ്ചസാര - 1 ഗ്ലാസ്

ചെറുനാരങ്ങ നീര് - 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം 

മത്തൻ തൊലി കളഞ്ഞ് കഷണങ്ങളാക്കി കുക്കറിൽ അരഗ്ലാസ് വെള്ളം ഒഴിച്ച് നാലു വിസിൽ വരെ വേവിക്കുക. ചൂടാറിയ ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ഇനി അടി കട്ടിയുള്ള പാത്രത്തിൽ അര ഗ്ലാസ് വെള്ളവും പഞ്ചസാരയും ചേർത്ത് നന്നായി കുറുകും വരെ തിളപ്പിക്കുക. ഇതിലേക്ക് അരച്ചുവച്ച മത്തൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറുകി കട്ടിയായാൽ നാരങ്ങാനീർ ചേർത്ത് തീ കെടുത്താം. ചൂടാറുമ്പോൾ പാത്രത്തിലേക്ക് മാറ്റി ആവശ്യാനുസരണം വിളമ്പാം

വിഡിയോ കാണാം

Content Summary : Pumpkin Jam Recipe by Midhila Cheruvally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com