ADVERTISEMENT

കുട്ടികൾക്കു സ്നാക്സിൽ പാക്ക് ചെയ്യാവുന്ന ആരോഗ്യദായകമായ വിഭവം. ഇതിൽ ചേർക്കുന്നത് കൊട്ടത്തേങ്ങ ആയതുകൊണ്ടു പെട്ടെന്നു കേടു വരില്ല. മാറിമാറി സ്കൂളിലേക്കു പലഹാരം കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാവുന്ന നല്ല വിഭവം.

 

ചേരുവകൾ 

  • പുഴുക്കലരി (ചോറ് വയ്ക്കുന്ന അരി)  - 250 ഗ്രാം
  • കശുവണ്ടിപരിപ്പ് – 250 ഗ്രാം
  • വെള്ളം - 250 ഗ്രാം
  • ശർക്കര -  150 ഗ്രാം
  • കൊട്ട തേങ്ങ - 1 എണ്ണം
  • ഉപ്പ്‌ - 1/4 ടീ സ്പൂൺ

 

തയാറാക്കുന്ന വിധം

പുഴുക്കലരി കഴുകി വെള്ളം ഉണക്കിയ ശേഷം വറുത്തെടുക്കുക. അതേ അളവിൽ അണ്ടിപ്പരിപ്പും നന്നായി വറുത്തു എടുക്കുക. ചൂടാറിയശേഷം നന്നായി വറുത്ത് വെച്ച പുഴുക്കലരിയും അണ്ടിപ്പരിപ്പും മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ച് മാറ്റി വയ്ക്കുക. ഇനി ചെറുതായി മുറിച്ച് വച്ച കൊട്ട തേങ്ങ ഒന്ന് പൊടിച്ചെടുക്കുക. ഇതേ ജാറിൽ പൊടിച്ചുവച്ച ചേരുവകളും കാൽ സ്പൂൺ ഉപ്പും  ഇട്ട് ചീകി വച്ച ശർക്കരയും ചേർത്ത് കുറച്ച് അധികം നേരം മിക്സിയിൽ കറക്കി എടുക്കുക. ഇനി ചെറിയ ഉരുളകളാക്കി എടുക്കുക. അണ്ടി പുട്ട് തയാർ.

 

Content Summary : Kerala special cashew and rice balls recipe by Midhila.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com