ADVERTISEMENT

അധികം എണ്ണയില്ലാത്ത ഈ സോഫ്റ്റ്  പൂരി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും. എങ്ങനെയാണ് ഈ പൂരി ഈസിയായി തയാറാക്കുന്നതെന്നു നോക്കാം.

ചേരുവകൾ

•ചോറ് - 2 കപ്പ്
•ഗോതമ്പുപൊടി - 2 കപ്പ്
•ഉപ്പ് - ആവശ്യത്തിന്
•എണ്ണ - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

•ഗോതമ്പുപൊടിയും ചോറും ഉപ്പും എണ്ണയും കൂടി ഒരു പാത്രത്തിലാക്കി നല്ലതു പോലെ ഇളക്കി കൊടുക്കുക.
•ശേഷം ഇത് മിക്സിയുടെ ചെറിയ ജാറിൽ കുറേശ്ശെ ഇട്ട് പൾസ്‌  മോഡിൽ അടിച്ചെടുക്കുക. പെട്ടെന്നു  തന്നെ ഇത് കുഴഞ്ഞു കിട്ടും. •കൈയിൽ കുറച്ചു എണ്ണ തേച്ച് ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്തു പൂരി ഉണ്ടാക്കാം. ചൂടായ എണ്ണയിൽ വറുത്തു കോരാം. 

Content Summary : Soft wheat poori could be easily prepared using just a few ingredients.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com