ചോറിനു ഒഴിച്ചു കൂട്ടാൻ ഒന്നാന്തരം രുചിയിൽ ഒരു നാടൻ മോരു കുറുക്കിയതു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. മോരു കറിയെക്കാൾ കട്ടി കുറവുള്ളൊരു കറിയാണിത്. വളരെ എളുപ്പത്തിൽ തയാറാക്കാം. ഈ മോരു കറിയും അച്ചാറും ഒരു മീൻ വറുത്തതും ഉണ്ടെങ്കിൽ ഊണ് കുശാലായി.
ചേരുവകൾ
- തൈര് - 1 കപ്പ്
- തക്കാളി - 1/2 ഇടത്തരം വലുപ്പമുള്ള തക്കാളി
- ഇഞ്ചി - 1/2 ഇഞ്ച്
- പച്ചമുളക് - ഒന്നോ അതിലധികമോ
- കറിവേപ്പില
- വെള്ളം - 1 1/4 കപ്പ്
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- ഉപ്പ്
തയാറാക്കുന്ന വിധം
- തൈരും വെള്ളവും അടിച്ചെടുക്കുക.
- തക്കാളി അരിഞ്ഞെടുക്കുക, ഇഞ്ചി ചതയ്ക്കുക അല്ലെങ്കിൽ അരിഞ്ഞെടുക്കുക.
- ഇത് ഒരു ഫ്രൈയിങ് പാനിൽ ചേർത്തു കൈകൊണ്ടു നന്നായി ഉടച്ചു കൊടുക്കുക.
- പച്ചമുളക്, കറിവേപ്പില, മോര്, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക.
- നന്നായി ഇളക്കി പതുക്കെ ഇടത്തരം തീയിൽ 10 മിനിറ്റു നേരം വേവിക്കുക. തീ അണയ്ക്കുക
- തീ ഓഫ് ചെയ്ത് സാധാരണ താപനിലയിലേക്ക് വരുന്നതുവരെ ഇളക്കുക. ഉപ്പ് ചേർക്കുക. എളുപ്പത്തിൽ മോരു കുറുക്കിയത് തയാറാക്കാം.
Content Summary : Moru kurukkiyath recipe by Nishisha.