ADVERTISEMENT

ചപ്പാത്തിയ്ക്കൊപ്പം ടേസ്റ്റി പനീർ ബുർജി, വെജിറ്റേറിയൻ ഭക്ഷണം ഇഷ്പ്പെടുന്നവരുടെ ഇഷ്ട വിഭവമാണ് പനീർ. നാവിൽ രുചിമേളം തീർക്കാൻ ഒന്നാന്തരം രുചിക്കൂട്ടിൽ തയാറാക്കാം. ശരീര ഭാരം കുറയ്ക്കാനുള്ള ഡയറ്റുകളിലെ താരമാണ് പനീർ. എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകുന്ന പനീർ വിഭവങ്ങൾ കുട്ടികൾക്കും ഏറെ ഇഷ്ടപ്പെടും.

 

ചേരുവകൾ

  • പനീർ - 200 ഗ്രാം
  • സവാള - 1
  • തക്കാളി - 2
  • പച്ചമുളക് - 1
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • കാശ്‌മീരി മുളകുപൊടി –  1 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
  • ഗരം മസാല – 1 ടീസ്പൂൺ
  • കസൂരിമേത്തി – 1ടേബിൾ സ്പൂൺ
  • കടലമാവ്‌ – 1 ടേബിൾ സ്പൂൺ
  • ഉപ്പ്
  • എണ്ണ

Read also: അവ്നും ഗ്രില്ലും ഇല്ലെങ്കിലും 20 മിനിറ്റ് കൊണ്ട് പ്രഷർ കുക്കറിൽ തയാറാക്കി എടുക്കാൻ പറ്റിയ അടിപൊളി ഫുൾ ചിക്കൻ റോസ്റ്റ്

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടായാൽ സവാള, പച്ചമുളക് എന്നിവ ചേർത്തു വഴന്നു വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി വഴന്നു വരുമ്പോൾ തക്കാളി ചേർത്തു വഴറ്റി പൊടികൾ ചേർത്തു നന്നായി യോജിപ്പിച്ചതിനു ശേഷം. ആ ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് കടലമാവ് ചൂടാക്കിയതിനു ശേഷം എല്ലാം കൂടി യോജിപ്പിച്ച് ഒരു ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് എണ്ണ തെളിയുന്നതു വരെ  അടച്ചു വയ്ക്കുക. അതിനു ശേഷം കസൂരി മേത്തി ചേർക്കുക. പനീർ ചേർത്ത് ഇളക്കി അവസാനം മല്ലിയില ഇട്ടു വാങ്ങാം. പനീർ ബുർജി തയാർ.

 

Content Summary :  Paneer Bhurji is a popular North Indian dish. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com