പഴുത്തു കറുത്തു പോയ പഴവും കുറച്ചു ബ്രെഡും ഉണ്ടെങ്കിൽ കറുമുറാ പലഹാരം റെഡി.
ചേരുവകൾ
•നേന്ത്രപ്പഴം - 2
•അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ
•ഉണക്ക മുന്തിരി - 1 ടേബിൾസ്പൂൺ
•നെയ്യ് - 1 ടേബിൾസ്പൂൺ
•ശർക്കര പാനി - 1/2 കപ്പ്
•തേങ്ങ ചിരവിയത് - 1 കപ്പ്
•ബ്രഡ് - 12
•എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
•ഒരു പാനിൽ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഫ്രൈ ചെയ്തു മാറ്റുക. ശേഷം ഇതിലേക്ക് നേന്ത്രപ്പഴം ചേർത്തു വഴറ്റി നന്നായി ഉടച്ചെടുക്കുക. ഇനി ശർക്കര പാനിയും തേങ്ങയും കൂടി ഇതിലേക്ക് ഇട്ട് നന്നായി ഇളക്കിയെടുക്കുക. ശേഷം തീ ഓഫ് ചെയ്യാം. ചൂടാറുമ്പോൾ ചെറിയ ഉരുളകൾ ആയി ഉരുട്ടിയെടുക്കുക.
•ഇനി ഒരു പാത്രത്തിൽ വെള്ളം എടുത്തു ഓരോ ബ്രഡ് അതിൽ മുക്കി നടുവിൽ നേന്ത്രപ്പഴം ഉരുള കൂടി വച്ച് നന്നായി ഉരുട്ടിയെടുത്തു ബ്രഡ് പൊടിയിൽ മുക്കി ഒന്ന് കൂടി ഉരുട്ടിയെടുക്കുക. ഇത് ചൂടായ എണ്ണയിൽ വറുത്തുകോരാം. സ്വാദിഷ്ടമായ പലഹാരം റെഡി.
Content Summary : Bread pazham snack recipe by Deepthi.