നാടൻ സംഭാരത്തെക്കാൾ റിഫ്രഷായ വേറൊരു ജ്യൂസ് ലോകത്തില്ല എന്നു തന്നെ പറയാം.
ചേരുവകൾ
- തൈര് - 1 ഗ്ലാസ്
- ഇഞ്ചി - 1 സ്പൂൺ
- പച്ചമുളക് - 1 എണ്ണം
- ഉപ്പ് - 1/2 സ്പൂൺ
- കറിവേപ്പില - 1 തണ്ട്
- വെള്ളം - 1 ഗ്ലാസ്സ്
തയാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില ആവശ്യത്തിന് ഉപ്പ്, വെള്ളം, കട്ട തൈര് എന്നിവ ഒഴിച്ച് നന്നായിട്ട് അരച്ചെടുക്കുക. അതിനു ശേഷം നന്നായിട്ടൊന്ന് അരിച്ചെടുക്കുക. വളരെ ഹെൽത്തിയും ടേസ്റ്റിയുമായ സംഭാരം റെഡിയാണ്. ഐസ്ക്യൂബ്സ് ചേർക്കേണ്ടവർക്ക് അത് ചേർത്തു കുടിക്കാം.
Content Summary : Nadan sambaram recipe by Asha.