ഉഗ്രൻ സ്വാദിലൊരുക്കാം ഒരു നാടൻ രുചിക്കൂട്ട്.
ചേരുവകൾ
1. ചെറിയ ഉള്ളി - 20 എണ്ണം
2. വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
3. പച്ചമുളക് - 2 എണ്ണം
4. മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
5. കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
6. മല്ലിപ്പൊടി - 1/2 ടീസ്പൂൺ
7. ഉലുവാപ്പൊടി - 1 നുള്ള്
8. പുളി പിഴിഞ്ഞത് - 1 നെല്ലിക്ക വലുപ്പത്തിൽ പുളി
9. കായപ്പൊടി - 1/4 ടീസ്പൂൺ
10. കറിവേപ്പില
11. ഉപ്പ്
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളി ചേർത്തു വഴറ്റുക. അതിലേക്കു പച്ചമുളക് അരിഞ്ഞതും ഉപ്പും ചേർത്തു വഴറ്റുക. കളർ ചെറുതായി മാറുമ്പോൾ കറിവേപ്പില ചേർത്തു ഗോൾഡൻ നിറത്തിൽ വഴറ്റാം.
ഇതിലേക്കു മഞ്ഞൾപ്പൊടി ചേർത്തു വഴറ്റാം. ശേഷം മല്ലിപ്പൊടി, മുളകുപൊടി, ഉലുവാപ്പൊടി എന്നിവ ചേർത്തു നന്നായി ചൂടാക്കുക. പിഴിഞ്ഞു വച്ച പുളിയും കായപ്പൊടിയും ചേർത്തു നന്നായി ഇളക്കി തിളപ്പിക്കുക. പുളി വേവ് ആകുമ്പോൾ തീ ഓഫ് ചെയ്യാം.
Content Summary : Ulli puli curry recipe by Rohini.