പ്രഭാതഭക്ഷണത്തിനൊരുക്കാം സേമിയ ഉപ്പുമാവ്

HIGHLIGHTS
 • കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് വിഭവമാണ് സേമിയ
semiya-upma
SHARE

കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് വിഭവമാണ് സേമിയ. പ്രഭാത ഭക്ഷണത്തിനു പച്ചക്കറികൾ ചേർത്തു ടേസ്റ്റി ഉപ്പുമാവ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

 • സേമിയ - 1 കപ്പ്
 • സവാള - 1 എണ്ണം അരിഞ്ഞത്
 • ഇഞ്ചി അരിഞ്ഞത് - 1/2 ടീസ്പൂൺ
 • പച്ചമുളക് - 2 എണ്ണം
 • കറിവേപ്പില 
 • കാരറ്റ്  - 1/2 ഇടത്തരം വലിപ്പം ചെറുതായി അരിഞ്ഞത് 
 • ചൂട് വെള്ളം - 1 1/4 കപ്പ്
 • ഉപ്പ് - 3/4 ടീസ്പൂൺ
 • കടുക്  - 1/4 ടീസ്പൂൺ
 • ഉഴുന്നു പരിപ്പ് - 1/2 ടീസ്പൂൺ
 • കശുവണ്ടിപ്പരിപ്പ് - 5 മുതൽ 6 വരെ
 • വെളിച്ചെണ്ണ - 1 & 1/2 ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം

 • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക. കടുക്, ഉഴുന്നു പരിപ്പ് എന്നിവ ചേർക്കുക.
 • ഉഴുന്നു പരിപ്പ് ഇളം തവിട്ട് നിറമാകുമ്പോൾ കശുവണ്ടിപ്പരിപ്പ് ചേർക്കുക.
 • കശുവണ്ടിപ്പരിപ്പ് മൂത്ത് കഴിഞ്ഞാൽ അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. 
 • 1-2 മിനിറ്റ് വഴറ്റുക.
 • ചൂടുവെള്ളവും ഉപ്പും ചേർക്കുക.
 • ഇത് ഒരു മിനിറ്റ് തിളയ്ക്കാൻ അനുവദിക്കുക.
 • ഇനി വെർമിസെല്ലി / സേമിയ ചേർത്തു നന്നായി ഇളക്കുക.
 • തീ കുറച്ച് 4 മുതൽ 5 മിനിറ്റു വരെ മൂടി വച്ച് വേവിക്കുക. അടപ്പു തുറന്നു യോജിപ്പിക്കുക. 
 • അടപ്പ് അടച്ച് തീ താഴ്ത്തി, 2 മുതൽ 3 മിനിറ്റ് കൂടി വേവിക്കുക.
 • തുറന്ന് 1/2 ടീസ്പൂൺ നെയ്യ് ചേർക്കുക. നന്നായി യോജിപ്പിക്കുക. തീ ഓഫ് ചെയ്യുക. ഇത് 5 മിനിറ്റ് കൂടി അടച്ചു  ചൂടോടെ വിളമ്പുക. സൂപ്പർ ടേസ്റ്റി ആയിട്ടുള്ള സേമിയ ഉപ്പുമാവ് റെഡി.

Content Summary : Vermicelli is any childs favourite food.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS