കലത്തപ്പം പോലൊരു വിഭവം, അധികം മധുരം ഇല്ലാതെ

rice-appam-recipe
SHARE

കലത്തപ്പം പോലൊരു വിഭവം, അധികം മധുരം ഇല്ലാതെയാണ് തയാറാക്കുന്നത്. യാത്രകളിൽ പലഹാരമായി കൂടെ കരുതാം.

ചേരുവകൾ

 • പച്ചരി - 1 കപ്പ്
 • ശർക്കര - 2 & 1/2 ക്യൂബ്സ് അല്ലെങ്കിൽ 250 ഗ്രാം
 • വെള്ളം - 1 1/4 കപ്പ്
 • ഏലയ്ക്ക - 1
 • ജീരകം - 1/4 ടീസ്പൂൺ
 • ഉപ്പ് - 1/8 ടീസ്പൂണ്
 • ബേക്കിങ് സോഡ - 1/4 ടീസ്പൂൺ
 • സവാള - 1 ചെറുത് നീളത്തിൽ അരിഞ്ഞത്, അല്ലെങ്കിൽ 5 മുതൽ 6 വരെ ചെറിയ  ഉള്ളി അരിഞ്ഞത് 
 • തേങ്ങാക്കൊത്ത്  - 2 ടേബിൾസ്പൂൺ
 • വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ 
 • നെയ്യ് - 1 ടീസ്പൂണ്

  ആവിയിൽ പുഴുങ്ങിയെടുക്കാം, ഒന്നാന്തരം രുചിയുള്ള നാടൻ പലഹാരം...

തയാറാക്കുന്ന വിധം

 • പച്ചരി കഴുകി കുറഞ്ഞത് 2 മണിക്കൂറെങ്കിലും കുതിർത്തു വയ്ക്കുക.
 • സവാളയും തേങ്ങാ കഷണങ്ങളും വെവ്വേറെ വറത്ത് എടുക്കുക.
 • ശർക്കര 1/2 കപ്പ് വെള്ളത്തിൽ ഉരുക്കുക. അത് ഉരുകിക്കഴിഞ്ഞാൽ തീ കുറയ്ക്കുക.
 • ഒരു മിക്സർ ജാറിലേക്ക് അരി, ഏലയ്ക്ക, ജീരകം, അര കപ്പ് വെള്ളം എന്നിവ ചേർക്കുക.
 • ഇത് നന്നായി അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. മിക്സിയുടെ ജാറിലേക്കു 1/4 കപ്പ് വെള്ളം ചേർത്ത് അടിച്ചു എടുക്കുക. ഇത് മാവുള്ള പാത്രത്തിലേക്ക് ഒഴിക്കുക. നന്നായി യോജിപ്പിക്കുക.
 • അരിച്ചെടുത്ത ചൂടുള്ള ശർക്കര സിറപ്പ് മാവിൽ ഒഴിച്ച് ഉടനടി കലർത്തുക.
 • വറുത്ത ഉള്ളിയും തേങ്ങാ കഷണങ്ങളും മാവിൽ ചേർത്തു നന്നായി ഇളക്കുക.
 • ഉപ്പും ബേക്കിങ് പൗഡറും ചേർത്ത് എല്ലാം നന്നായി ചേരുന്നതുവരെ ഇളക്കുക.
 • ഒരു ഇരുമ്പ് അപ്പചട്ടി ചൂടാക്കി 1 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എല്ലാ ഭാഗത്തും എണ്ണ തടവുക.
 • തീ നല്ല ചൂടിൽ  വയ്ക്കുക. ചൂടായ ചട്ടിയിൽ ഒരു തവി നിറയെ മാവ് ഒഴിച്ച് തീ കുറയ്ക്കുക,  മൂടി വച്ച് 4 മിനിറ്റ് വേവിക്കുക, അടപ്പ് തുറന്നു  തിരിച്ചിടുക. വീണ്ടും 30 സെക്കൻഡ് വേവിക്കുക. രണ്ടു വശവും നല്ലതുപോലെ മൊരിഞ്ഞു വന്നിട്ടുണ്ടാകും. ഇനി ചട്ടിയിൽ നിന്നും മാറ്റാം. സ്വാദിഷ്ടമായ അപ്പം തയ്യാർ.
 • നോൺസ്റ്റിക്ക്  പാത്രത്തിലും അപ്പം തയ്യാറാക്കാം.

Content Summary : Cheenachatti appam by Nidhi.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS