ADVERTISEMENT

നല്ല നാടൻ രീതിയിൽ മട്ടൺ വരട്ടിയത് പ്രഷർ കുക്കറിൽ ഇതുപോലെ തയാറാക്കി നോക്കൂ, വളരെ കുറച്ചു ചേരുവകൾ മാത്രം മതി.

 

ചേരുവകൾ 

  • മട്ടൺ - അരക്കിലോ 
  • ചെറിയ ഉള്ളി - ഒരു കപ്പ് 
  • തക്കാളി - 1
  • പച്ചമുളക് - 2
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
  • പച്ച മല്ലി - 2 ടീസ്പൂൺ
  • വറ്റൽ മുളക് - 4
  • ചെറിയ ജീരകം - 1/2 ടീസ്പൂൺ
  • വലിയ ജീരകം - 1 ടീസ്പൂൺ
  • ഉലുവ - 1/2 ടീസ്പൂൺ
  • കുരുമുളക് - 1/2 ടീസ്പൂൺ
  • ഗരം മസാല - 1ടീസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ
  • മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
  • കുരുമുളകുപൊടി - 1/2 ടീസ്പൂൺ
  • പട്ട, ഗ്രാമ്പു, ഏലക്ക, വഴനയില - ഓരോന്ന് വീതം 
  • കറിവേപ്പില 
  • മല്ലിയില 
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

മട്ടൺ, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ്, കുറച്ചു വെള്ളം എന്നിവ ചേർത്തു പ്രഷർ കുക്കറിൽ വേവിക്കുക. മല്ലി, മുളക്, ജീരകം, കുരുമുളക്, ഉലുവ എന്നിവ നന്നായി വറത്തു പൊടിച്ചെടുക്കുക. ഒരു ചട്ടിയിലേക്കു വെളിച്ചെണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലയ്ക്ക, വഴനയില എന്നിവ ചേർത്തു മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി – വെളുത്തുള്ളി, ചെറിയ ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്കു തക്കാളി ചേർത്തു വഴറ്റിയ ശേഷം പൊടിച്ച മസാല ചേർത്തിളക്കുക. മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്തു വേവിച്ച മട്ടനും ചേർത്തു മൂടി വച്ച് പതിനഞ്ചു മിനിറ്റ് വേവിക്കുക. എണ്ണ  തെളിഞ്ഞു വരുമ്പോൾ മല്ലിയില ചേർത്തു ചൂടോടെ വിളമ്പാം.

 

Content Summary : With the aroma of whole spices and the richness of coconut, this traditional Kerala-style mutton recipe is a must-try.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com