ADVERTISEMENT

എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണ് മംഗളൂരു ബൺ. പഴവും മൈദയും ചേർത്തു തയാറാക്കുന്ന ഈ പലഹാരം പഴം പൂരി എന്നും അറിയപ്പെടുന്നു. പ്രഭാതഭക്ഷണമായും ചായയുടെ കൂടെ കഴിക്കാനും നല്ലതാണ്.

ചേരുവകൾ

  • മൈദ - രണ്ടു കപ്പ്
  • റോബസ്റ്റ പഴം - 1
  • തൈര് - കാൽ കപ്പ്
  • പഞ്ചസാര - കാൽ കപ്പ്
  • ബേക്കിങ് സോഡ - കാൽ ടീസ്പൂൺ
  • ഉപ്പ് - കാൽ ടീസ്പൂൺ
  • ജീരകം - അര ടീസ്പൂൺ

തയാറാക്കുന്ന വിധം

  • കഷണങ്ങളാക്കിയ പഴം മിക്സിയിൽ വെള്ളം ചേർക്കാതെ അടിച്ചെടുക്കുക.
  • ഇതിലേക്കു തൈര്, പഞ്ചസാര, ബേക്കിങ് സോഡ, ഉപ്പ് ഇവ ചേർത്തു വീണ്ടും ഒന്നുകൂടി അടിക്കുക. 
  • ഒരു പാത്രത്തിലേക്കു മാറ്റിയതിനുശേഷം അര ടീസ്പൂൺ ജീരകം ചേർത്തു യോജിപ്പിക്കുക.
  • മൈദ കുറേശ്ശെ ചേർത്തു ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. വെള്ളം ഒട്ടും ചേർക്കേണ്ട ആവശ്യമില്ല.
  • തയ്യാറാക്കിയ മാവ് രണ്ടുമണിക്കൂർ മാറ്റിവയ്ക്കുക. 
  • ഇതിൽ നിന്നും ചെറിയ ഉരുളകൾ എടുത്തു പൂരി പോലെ പരത്തി എടുക്കുക. 
  • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി പൂരി വറുക്കുന്നത് പോലെ വറുത്തെടുത്താൽ മാഗ്ലൂർ ബൺ തയ്യാറായി.

Content Summary : Mangalore bun recipe by Ganga.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com