ADVERTISEMENT

ചേരുവകൾ കുറച്ച് അധികം ഉണ്ടെങ്കിലും വളരെ വേഗം ഉണ്ടാക്കാവുന്ന ഒരു സൂപ്പർ സാലഡ്. പോഷകങ്ങൾ ധാരളമുള്ള ഈ സാലഡ് ഡിന്നറിനും തയാറാക്കാം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താം.

 

ചേരുവകൾ

  • ചോളം (ഉപ്പിട്ട് പുഴുങ്ങിയത്) - ഒരു കപ്പ്
  • വെള്ള കടല (ഉപ്പിട്ട് പുഴുങ്ങിയത്) - ഒരു കപ്പ്
  • കാക്കരിക്ക -  ഒരു കപ്പ്
  • തക്കാളി -  ഒരു കപ്പ്
  • പേരയ്ക്ക -  ഒരു കപ്പ്
  • കാരറ്റ് -  ഒരു കപ്പ്
  • സവാള -  ഒരു കപ്പ്
  • പച്ച മുന്തിരി -  ഒരു കപ്പ്
  • ലെറ്റ്യൂസ് ഇല -  2 കപ്പ്
  • അധികം പുളിയ്ക്കാത്ത തൈര് - 1/2 ഗ്ലാസ്സ്
  • വറുത്ത ജീരകപ്പൊടി -  1/2 സ്പൂൺ
  • മല്ലിയില - ഒരു കപ്പ്
  • ഉപ്പ് - 1/2 സ്പൂൺ
  • കുരുമുളകുപൊടി -  1/2 സ്പൂൺ

 

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഉപ്പ് സ്വാദാനുസരണം ചേർക്കാം. സാലഡ് തയാർ. ഇടനേരത്തെ  സ്നാക്ക് ആയോ, രാത്രിയിൽ ലഘു ഭക്ഷണം ആയോ കഴിക്കാം.

 

Content Summary : Fresh vegetables and fruits salad recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com