ADVERTISEMENT

മാമ്പഴവും പഞ്ചസാരയും മാത്രം മതി കൊതിപ്പിക്കും രുചിയിൽ ഐസ് തയാറാക്കാം. കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഇഷ്ടപ്പെടും രുചി.

 

ചേരുവകൾ

  • പഴുത്ത മാങ്ങ - 3 എണ്ണം
  • പഞ്ചസാര - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

മാങ്ങ കഴുകി തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്കു മാങ്ങക്കഷ്ണങ്ങളും പഞ്ചസാരയും ചേർത്തു നന്നായി അടിച്ചെടുക്കുക. ശേഷം സ്റ്റിക്ക് ഐസ് ഉണ്ടാക്കുന്ന മോൾഡിൽ അല്ലെങ്കിൽ ഡിസ്പോസിബിൾ ഗ്ലാസ് / സ്റ്റീൽ ഗ്ലാസിൽ മാങ്ങ ജൂസ് ഒഴിക്കുക. 

ശേഷം അലുമിനിയം ഫോയിൽ പേപ്പർ വച്ച് മൂടി നടുവിലായി ഐസ് സ്റ്റിക്ക് ഇറക്കി കൊടുക്കുക. 8 മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിക്കുക. ഐസ് എടുക്കാൻ നേരിയ ചൂട് വെള്ളത്തിൽ മോൾഡ് ഇറക്കി വയ്ക്കണം. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് ഐസ് എടുക്കാം. 

 

Content Summary : Easy mango popsicle recipe by Bincy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com