ADVERTISEMENT

സൂപ്പർ ഹെൽത്തിയായൊരു ലഞ്ച് വിഭവം, ചെറുപയർ പരിപ്പും ജീരകശാല അരിയും ചേർത്ത് എളുപ്പത്തിൽ തയാറാക്കാം.

 

ചേരുവകൾ

  • ജീരകശാല അരി - 1.5 കപ്പ്‌
  • ചെറുപയർ പരിപ്പ് - 1/2 കപ്പ്‌
  • തിളച്ച വെള്ളം - 3.75 കപ്പ്‌ 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂൺ
  • ഉള്ളി - 1 കപ്പ്‌
  • പച്ചമുളക് - 2 എണ്ണം 
  • തക്കാളി - 1 കപ്പ്‌
  • മല്ലിയില - 1/4 കപ്പ്‌
  • മഞ്ഞൾപ്പൊടി - 1/8 ടീസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ
  • കായപ്പൊടി - 1/4 ടീസ്പൂൺ 
  • ബിരിയാണി മസാല - 1 ടീസ്പൂൺ
  • ഗ്രാമ്പു - 6 എണ്ണം
  • ഏലയ്ക്ക - 4 എണ്ണം
  • വഴനയില - 2 എണ്ണം
  • കറുവപട്ട - 2 എണ്ണം
  • നെയ്യ് - 2 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

  • ചെറുപയർ പരിപ്പു വറുത്തെടുക്കുക. അരിയും ഈ പരിപ്പും ചേർത്തു 15 മിനിറ്റ് വെള്ളത്തിൽ കുതിർക്കുക.
  • ചീനച്ചട്ടിയിൽ നെയ്യൊഴിച്ചു ചൂടാകുമ്പോൾ പട്ട, ഗ്രാമ്പു, വഴനയില, ഏലക്ക എന്നിവ ഇട്ടു ചൂടാക്കുക. 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. 
  • ശേഷം  ഉള്ളിയും പച്ചമുളകും ചേർത്തു വഴറ്റിയെടുക്കുക. 
  • നന്നായി വഴറ്റി വരുമ്പോൾ തക്കാളി ചേർത്തു സോഫ്റ്റ്‌ ആകുന്നതു വരെ വഴറ്റുക. 
  • മല്ലിയിലയും മഞ്ഞൾപ്പൊടിയും മുളകുപൊടിയും കായപ്പൊടിയും ബിരിയാണി മസാലയും ചേർത്ത് ഒന്ന് ചൂടാക്കുക. അരിയും പരിപ്പും ചേർത്തു കൊടുത്തു 5 മിനിറ്റ് വഴറ്റുക. 
  • ഉലർന്നു വരുമ്പോൾ തിളപ്പിച്ച വെള്ളവും ഉപ്പും ചേർത്ത് ഇളക്കി ചെറു തീയിൽ വച്ചു വേവിക്കുക.
  • വെന്തു വരുമ്പോൾ മല്ലിയില ഇട്ടു കൊടുക്കാം. 
  • ഹെൽത്തി റൈസ് റെഡി.

Content Summary : Delicious rice recipe; a satisfying and healthful meal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com