ADVERTISEMENT

രുചിമുകുളങ്ങളെ രസിപ്പിക്കും സ്വാദിലൊരു നാടൻ ചിക്കൻ പൊരിച്ചതു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ 

  • ചിക്കൻ - 2 കഷ്ണം
  • മുളകുപൊടി - 1 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • ഗരം മസാലപ്പൊടി - 1/2 ടീസ്പൂൺ 
  • ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടീസ്പൂൺ 
  • പെരുംജീരകം - 1 ടീസ്പൂൺ 
  • നാരങ്ങാനീര് - 1 ടീസ്പൂൺ 
  • ഉപ്പ് - പാകത്തിന് 
  • വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ 

 

തയാറാക്കുന്നവിധം 

വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചിക്കനിൽ പുരട്ടി കുറച്ചു സമയം വച്ചതിന് ശേഷം വെളിച്ചെണ്ണയിൽ  ഫ്രൈ ചെയ്തെടുക്കാം. 

ഈ കിടു ചിക്കൻ ഫ്രൈ ചോറിന്റെ കൂടെ കഴിക്കാനും ചപ്പാത്തിയുടെ കൂടെ കഴിക്കാനും അല്ലെങ്കിൽ വെറുതെ കഴിക്കാനും സൂപ്പറാണ്.

 

Content Summary : Chicken porichathu, Kerala style recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com