ദോശ ഉണ്ടാക്കുമ്പോൾ കല്ലിൽ ഒട്ടിപിടിക്കാതിരിക്കാൻ 3 വഴികൾ

HIGHLIGHTS
  • കനം കുറഞ്ഞ ദോശ ഈ രീതിയിൽ തയാറാക്കാം
dosa-making-tips
SHARE

കല്ലിൽ ഒട്ടിപിടിച്ചു ദോശ എടുക്കാൻ പറ്റാതെ വരാറുണ്ടോ? എങ്കിൽ ഈ 3 വഴികളിൽ ഏതെങ്കിലും ഒന്നു പരീക്ഷിച്ചു നോക്കൂ. ക്രിസ്പിയായ കനം കുറഞ്ഞ ദോശ ഈ ടിപ്പുകൾ ഉപയോഗിച്ചു ട്രൈ ചെയ്യാം. ആദ്യം തന്നെ ദോശക്കല്ലു നന്നായി വെള്ളത്തിൽ കഴുകി എടുക്കുക.

ടിപ് 1

ദോശക്കല്ല് ചൂടാകുമ്പോൾ വെള്ളം തളിച്ച ശേഷം കുറച്ചു നല്ലെണ്ണ കല്ലിൽ തേച്ചു കൊടുക്കുക.ഇനി ദോശ കല്ലിൽ പരത്തി കൊടുക്കാവുന്നതാണ്. ഒട്ടും ഒട്ടിപിടിക്കാതെ ദോശ എടുക്കാൻ സാധിക്കും.

ടിപ് 2

സവാള തൊലി കളയാതെ രണ്ടായി മുറിച്ച ശേഷം ഒരു കഷ്ണത്തിൽ ഫോർക് കുത്തി കൊടുക്കുക. ചൂടായ ദോശക്കല്ലിൽ സവാള തേച്ചു കൊടുത്ത ശേഷം ദോശ പരത്തുക. നല്ല ക്രിസ്പിയായ കനം കുറഞ്ഞ ദോശ ഉണ്ടാക്കി എടുക്കുവാൻ സാധിക്കും.

ടിപ് 3

ചൂടായ ദോശക്കല്ലിൽ കുറച്ചു വെള്ളം തളിച്ച ശേഷം മാത്രം ദോശ ചുടുക. ഇത് കല്ലിന്റെ ചൂടിനെ ക്രമീകരിച്ചു ദോശ ഒട്ടിപിടിക്കാതെ നന്നായി ഉണ്ടാക്കി എടുക്കുവാൻ സഹായിക്കും

Content Summary : Tips to make dosa tawa nonsticky.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS