കൂവപ്പൊടി കൊണ്ടൊരുക്കാം സൂപ്പർ വെൽക്കം ഡ്രിങ്ക്

HIGHLIGHTS
 • കൂവപ്പൊടി കൊണ്ടൊരു സൂപ്പർ ഡ്രിങ്ക്
arrowroot-powder-summer-drink
SHARE

വെൽക്കം ഡ്രിങ്ക് വ്യത്യസ്ത രുചിയിൽ ഒരുക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

 • കൂവപ്പൊടി - 2 ടേബിൾസ്പൂൺ
 • പാൽ - 1 കപ്പ്
 • പാൽപ്പൊടി - 2 ടേബിൾസ്പൂൺ
 • പഞ്ചസാര - 1/2 കപ്പ്
 • കശുവണ്ടി - 1 ടേബിൾസ്പൂൺ
 • കസ്കസ്- 1 ടീസ്പൂൺ
 • വാനില എസൻസ് - 1/2 ടീസ്പൂൺ
 • ബദാം - കഷ്ണങ്ങളാക്കിയത് 
 • ആപ്പിൾ - കഷ്ണങ്ങളാക്കിയത് 
 • ചെറി - കഷ്ണങ്ങളാക്കിയത് 

തയാറാക്കുന്ന വിധം 

കസ്കസ് കുറച്ചു വെള്ളത്തിൽ കുതിർക്കുക. കൂവപ്പൊടി വെള്ളം ചേർത്തു യോജിപ്പിച്ചു നന്നായി വേവിച്ചെടുക്കുക. തണുത്തതിനു ശേഷം മിക്സിയുടെ ജാറിലേക്കിട്ടു കൂടെ പാൽപ്പൊടി, കശുവണ്ടി, പഞ്ചസാര, വാനില എസൻസ്, പാൽ എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക. ഇതൊരു ബൗളിലേക്ക് ഒഴിച്ചു കുതിർത്ത കസ്കസ്, ബദാം, ആപ്പിൾ, ചെറി എന്നിവ ചേർത്തു യോജിപ്പിച്ചു തണുപ്പോടെ വിളമ്പാം.

Content Summary : Packed with protein, fibre, and healthy fats, arrowroot powder is an extremely nutritious ingredient that could be included in your regular diet.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS