ADVERTISEMENT

ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താവുന്ന രുചിക്കൂട്ടാണ് തിന – ലെമൺ റൈസ്.

 

ചേരുവകൾ 

  • തിന          -     1/ 2 കപ്പ് 
  • നിലക്കടല  -     2 ടേബിൾസ്പൂൺ 
  • പച്ചമുളക്    -     4 എണ്ണം 
  • ഇഞ്ചി        -    ചെറിയ കഷ്ണം 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • കായം              - 2 നുള്ള് 
  • കടുക്              - 1/ 2 ടീസ്പൂൺ 
  • ജീരകം            - 3/4 ടീസ്പൂൺ 
  • ഉഴുന്നു പരിപ്പ്    - 1 ടേബിൾസ്പൂൺ 
  • കടല പരിപ്പ്      - 1 ടേബിൾസ്പൂൺ 
  • വറ്റൽ മുളക്      - 3 എണ്ണം 
  • ഉപ്പ്                  - ആവശ്യത്തിന് 
  • എണ്ണ              - 2 ടീസ്പൂൺ
  • കറിവേപ്പില      - 1 തണ്ട് 
  • നാരങ്ങാ നീര്  - 1 ചെറിയ നാരങ്ങയുടെത്
  • മല്ലിയില          - 2 തണ്ട് 
  • വെള്ളം          - 2 കപ്പ് 

 

തയാറാക്കുന്ന വിധം 

  • തിന നന്നായി കഴുകിയ ശേഷം ഒരു മണിക്കൂർ കുതിർക്കാനായി മാറ്റി വയ്ക്കാം.
  • ശേഷം വെള്ളം ഒഴിച്ചു വേവിച്ചെടുത്ത് അരിച്ചു മാറ്റി വയ്ക്കാം.
  • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി നിലക്കടല  വറുത്തു മാറ്റി വയ്ക്കാം.
  • അതേ പാനിൽ കുറച്ച് എണ്ണ ചൂടാക്കി കടുകു പൊട്ടിച്ചെടുത്ത ശേഷം കടല പരിപ്പും ഉഴുന്നു പരിപ്പും ചൂടാക്കി എടുക്കാം. ഇതിലേക്കു ജീരകം കൂടി ചേർത്ത് ഉഴുന്നിന്റെ  നിറം മാറുന്നതു വരെ ചെറിയ തീയിൽ ചൂടാക്കി എടുക്കാം.
  • ശേഷം കറിവേപ്പിലയും വറ്റൽ മുളകും പച്ചമുളകും ഇഞ്ചിയും ചേർത്തു വഴറ്റി എടുക്കാം.
  • ഇതിലേക്കു മഞ്ഞൾപ്പൊടിയും കായപ്പൊടിയും ചേർത്തു ചൂടായി കഴിഞ്ഞാൽ വറുത്ത നിലക്കടലയും വേവിച്ചു വച്ച തിനയും  ചേർത്ത് ഇളക്കി യോജിപ്പിക്കാം.
  • ശേഷം ഉപ്പും നാരങ്ങാ നീരും ചേർത്ത് ഇളക്കി ചെറിയതീയിൽ 2 മിനിറ്റ് അടച്ചു വയ്ക്കാം.
  • മല്ലിയില കൂടി വിതറിയ ശേഷം തീ അണച്ച് വാങ്ങി വയ്ക്കാം . 
  • ഇഷ്ടമുള്ള സലാഡിനൊപ്പം വിളമ്പാം.

 

Content Summary : Foxtail millet lemon rice for lunch.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com