നുറുക്കു ഗോതമ്പു പായസം, എളുപ്പത്തിലൊരു ഹെൽത്തി പായസം

HIGHLIGHTS
 • പ്രഷർ കുക്കറിൽ വളരെ എളുപ്പത്തിൽ നല്ല ഹെൽത്തി നുറുക്കുഗോതമ്പ്‌ പായസം
wheat-payasam
SHARE

പ്രഷർ കുക്കറിൽ വളരെ എളുപ്പത്തിൽ നല്ല ഹെൽത്തി നുറുക്കുഗോതമ്പ്‌ പായസം എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.

ചേരുവകൾ

 • നുറുക്കുഗോതമ്പ് - രണ്ട് കപ്പ് (350 ഗ്രാം)
 • വെള്ളം - ഒരു കപ്പ് + രണ്ടര കപ്പ്
 • ശർക്കര - 300 ഗ്രാം
 • പശുവിൻ പാൽ - ഒന്നര ലിറ്റർ
 • ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ
 • ചുക്ക് – അര ടീസ്പൂൺ
 • ഉപ്പ് - ഒരു നുള്ള്
 • നെയ്യ് - വറുക്കുന്നതിന് + ഒരു ടീസ്പൂൺ
 • ചെറുപഴം - രണ്ടെണ്ണം
 • ഈന്തപ്പഴം - 5-6 എണ്ണം
 • അണ്ടിപ്പരിപ്പ് - ആവശ്യത്തിന്
 • ഉണക്കമുന്തിരി – ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോ കാണാം

ആദ്യം, രണ്ടു കപ്പ് നുറക്കുഗോതമ്പ് അര മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കാം.

ഈ സമയം കൊണ്ട് ശർക്കര ഒരു കപ്പ് വെള്ളം ചേർത്ത് ഉരുക്കിയെടുത്ത് അരിച്ച് മാറ്റിവയ്ക്കാം.

കുക്കർ നന്നായി കഴുകിയെടുത്തതിലേക്കു നുറുക്കുഗോതമ്പും (അരമണിക്കൂറിനു ശേഷം നന്നായി കഴുകി വെള്ളം വാർത്തെടുത്തത്) രണ്ടര കപ്പ് വെള്ളവും ഒഴിക്കുക.

ഇനി പ്രഷർ കുക്കർ അടച്ച് ഒരു വിസിൽ വരുന്നതു വരെ വേവിക്കുക.  പ്രഷർ പോയതിനു ശേഷം കുക്കർ തുറന്ന്  ഇതിലേക്ക് ശർക്കര ഉരുക്കിയത് ഒഴിക്കുക. നന്നായി ഇളക്കിയ ശേഷം ഒന്നര ലിറ്റർ പാൽ ചേർക്കുക (പാൽ ചെറുതായി ചൂടുള്ളത് ആയിരിക്കണം,  തണുത്തതായിരിക്കരുത്). ഇനി നന്നായി മിക്സ് ചെയ്തു പ്രഷർ കുക്കർ അടച്ച് 15 മിനിറ്റ് ഇടത്തരം തീയിൽ വേവിക്കുക.

പ്രഷർ പോയി കഴിഞ്ഞാൽ കുക്കർ തുറന്ന് ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും അര ടീസ്പൂൺ ചുക്കുപൊടിയും ഒപ്പം ഒരു നുള്ള് ഉപ്പും ചേർത്തു നന്നായി ഇളക്കി തീയിൽ നിന്നും മാറ്റി വയ്ക്കാം. 

ഇനി ഒരു ഫ്രൈയിങ് പാനിൽ കുറച്ചു നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്തു വറുത്തെടുത്തു പായസത്തിൽ ചേർക്കുക. അതേ പാനിൽ ചെറുതായി അരിഞ്ഞ ഈന്തപ്പഴവും ചെറുതായി അരിഞ്ഞ പഴവും ചേർത്തു ഒരു മിനിറ്റ്‌ വഴറ്റി കഴിഞ്ഞു പായസത്തിലേക്കു ചേർക്കാം. ഇനി ഒരു ടീസ്പൂൺ നെയ്യും ചേർത്തു നന്നായി ഇളക്കി എടുത്താൽ നുറുക്കുഗോതമ്പ് പായസം തയ്യാർ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

• പ്രഷർ കുക്കർ എടുക്കുമ്പോൾ എണ്ണമയം ഉണ്ടെങ്കിൽ നന്നായി കഴുകിയതിന് ശേഷം ഉപയോഗിക്കുക 

• പാൽ തിളപ്പിച്ച് ചെറുതായി തണുത്തതിനു ശേഷം മാത്രമേ ചേർക്കാവൂ. പായസത്തിൽ ചൂടുള്ള പാലോ തണുത്ത പാലോ ചേർക്കുന്നതു ചിലപ്പോൾ പാൽ പിരിയാൻ കാരണമാകും. അതിനാൽ ചെറുചൂടുള്ള പാൽ ചേർക്കുന്നതാണ്  നല്ലത്.

• ഗോതമ്പു പായസം ഇരിക്കുന്തോറും കട്ടിയാകും. അങ്ങനെ വന്നാൽ കുറച്ചു ചൂട് വെള്ളമോ പാലോ ചേർക്കാം.

Content Summary : Broken wheat payasam that has the goodness of milk and jaggery is the perfect dessert to serve on a special day.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS