അച്ചപ്പം കൊറിക്കാൻ‍ ഇഷ്ടമാണോ? വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം

HIGHLIGHTS
  • നല്ല നാടൻ രുചിയിൽ അച്ചപ്പം
achappam
SHARE

നല്ല നാടൻ രുചിയിൽ അച്ചപ്പം വീട്ടിൽ ഉണ്ടാക്കാം, വളരെ എളുപ്പമാണ്.

ചേരുവകൾ

  • പച്ചരി - 2 കപ്പ്
  • മുട്ട - 2 എണ്ണം
  • മൈദ  - 4  ടേബിൾസ്പൂൺ
  • തേങ്ങാപ്പാൽ - ഒന്നര കപ്പ് 
  • എള്ള് - 1 ടേബിൾസ്പൂൺ
  • പഞ്ചസാര - ആവശ്യത്തിന്
  • ഉപ്പ് - കാൽ ടീസ്പൂൺ
  • വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

പച്ചരി മൂന്ന്  മണിക്കൂർ വെള്ളത്തിൽ കുതിർത്ത് എടുക്കുക. ഒരു മിക്സിയുടെ ജാറിലേക്കു കുതിർത്ത അരി, മുട്ട, മൈദ, പഞ്ചസാര, ഉപ്പ്, തേങ്ങാപ്പാൽ എന്നിവ ചേർത്ത് അരച്ചെടുക്കുക. ശേഷം മാവിലേക്കു എള്ളു കൂടി ചേർത്തു നന്നായി യോജിപ്പിക്കുക .അച്ചപ്പത്തിന്റെ മാവു റെഡി. ഇനി ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. ഒപ്പം തന്നെ അച്ചപ്പതിന്റെ അച്ചും ചൂടാക്കണം. ശേഷം ചൂടായ അച്ച് എടുത്തു ബാറ്ററിൽ മുക്കിയ ശേഷം (അച്ച് മുക്കാൽ ഭാഗം മാത്രമേ ബാറ്ററിൽ മുക്കാവൂ) വെളിച്ചെണ്ണയിൽ വച്ച് കൊടുക്കുക. അച്ച് ഒന്ന് തട്ടികൊടുത്താൽ അച്ചപ്പം അച്ചിൽ നിന്നും വിട്ടുവരും. അച്ചപ്പതിന്റെ ഇരുവശവും ഫ്രൈ ആയി വന്നാൽ വെളിച്ചെണ്ണയിൽ നിന്നും കോരിമാറ്റാം. നല്ല ക്രിസ്പിയും ടേസ്റ്റിയുമായ അച്ചപ്പം റെഡി. 

Content Summary : Achappam is a crunchy snack that could be enjoyed with hot tea in the evening.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS