ഊണിനൊരുക്കാം ഉരുളക്കിഴങ്ങു മെഴുക്കുവരട്ടി

HIGHLIGHTS
  • അസാധ്യ രുചിയിലൊരുക്കാം ഉരുളക്കിഴങ്ങു മെഴുക്കുവരട്ടി
potato-mezhukkupuratti
SHARE

ചൂട് ചോറിന്റെ കൂടെ കഴിക്കാൻ അസാധ്യ രുചിയിലൊരുക്കാം ഉരുളക്കിഴങ്ങു മെഴുക്കുവരട്ടി.

ചേരുവകൾ

  • ഉരുളക്കിഴങ്ങ് - 500 ഗ്രാം
  • ചെറിയ ഉള്ളി - 20 എണ്ണം
  • ചതച്ച മുളക് - 2 ടീസ്പൂണ്
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • കറിവേപ്പില
  • ഉപ്പ് - 1 ടീസ്പൂൺ
  • വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

  • ഉള്ളി ചതയ്ക്കുക.
  • ഉരുളക്കിഴങ്ങ് ചെറിയ ക്യൂബുകളായി മുറിയ്ക്കുക. 
  • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക.
  • ചൂടുള്ള വെളിച്ചെണ്ണയിലേക്കു കറിവേപ്പില ചേർക്കുക.
  • ശേഷം ചെറിയ ഉള്ളി ചതച്ചത് ചേർത്ത് 3 മുതൽ 4 മിനിറ്റ് വരെ വഴറ്റുക.
  • മഞ്ഞൾപ്പൊടി ചേർത്തു മഞ്ഞളിന്റെ പച്ച രുചി മാറുന്നതുവരെ വഴറ്റുക. 
  • അരിഞ്ഞ ഉരുളക്കിഴങ്ങും ഉപ്പും ചേർക്കുക. നന്നായി ഇളക്കുക.  
  • നന്നായി ഇളക്കി 5 മിനിറ്റ് നേരം ഇടത്തരം തീയിൽ അടച്ചു വച്ചു വേവിക്കുക. 
  • 5 മിനിറ്റിനു ശേഷം അടപ്പ് തുറന്നു നന്നായി ഇളക്കുക.
  • വീണ്ടും 7 മിനിറ്റ് വേവിക്കുക.
  • ഇനി അടപ്പ് തുറന്ന് നല്ലതുപോലെ മൊരിഞ്ഞു വരുന്നത് വരെ ചെറിയ തീയിൽ വേവിക്കുക.
  • അവസാനം കറിവേപ്പില ചേർത്തു വിളമ്പാം.

Content Summary : Potato stir fry is a classic dish that can never go wrong.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS