ADVERTISEMENT

കുറഞ്ഞ ചേരുവ കൊണ്ടു കുഞ്ഞപ്പം. രാവിലത്തേക്കു കിടിലൻ ബ്രേക്ക് ഫാസ്റ്റ്. വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകൾ പരീക്ഷിക്കുന്നവർക്ക് ഇഷ്ടപ്പെടും രുചി.

ചേരുവകൾ

•അരിപ്പൊടി – ഒരു കപ്പ്
•തേങ്ങാ ചിരകിയത് – കാൽ കപ്പ്
•കോഴിമുട്ട – 1 എണ്ണം
•ഇളം ചൂടു വെള്ളം  – 1 കപ്പ്
•യീസ്റ്റ്  - 1/4 ടീസ്പൂൺ 
•പഞ്ചസാര   - 1 ടീസ്പൂൺ 
•ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

•ചേരുവകൾ എല്ലാം തയ്യാറാക്കി വച്ചാൽ വെറും 2 മിനിറ്റു മതി.
•മിക്സിയുടെ ഒരു ജാറിലേക്ക് എല്ലാ  ചേരുവകളും ചേർത്തു നന്നായി അടിച്ചെടുക്കുക. ദോശമാവിനേക്കാൾ ലൂസ് ബാറ്റർ തയാറാക്കണം.
•ഇനി ഇത് ഉണ്ണിയപ്പ ചട്ടിയിൽ കോരി ഒഴിച്ചു തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കാം. തേങ്ങാപ്പാൽ കൂട്ടി കഴിക്കാം. 

Content Summary : Instant breakfast recipe by Deepthi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com