ADVERTISEMENT

നോയമ്പു സമയത്തു പാചക സമയം കുറയ്ക്കാനും എളുപ്പമാക്കാനും ഇതുപോലെ സ്നാക്ക്സ് ഫ്രീസ് ചെയ്തു സൂക്ഷിക്കാം. കട്​ലറ്റ് ഫ്രീസ് ചെയ്തു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

  • ബീഫ് –   250 ഗ്രാം (1 കപ്പ് വേവിച്ച ബീഫ്)
  • ഉരുളക്കിഴങ്ങ് - 3
  • സവാള  - 4
  • ഇഞ്ചി വെളുത്തുള്ളി - 2 ടേബിൾസ്പൂൺ
  • പച്ചമുളക് - 4
  • കറിവേപ്പില 
  • മുളകുപൊടി - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി - 1 ടീസ്പൂൺ
  • കുരുമുളകുപൊടി - 1 ടീസ്പൂൺ
  • ഗരം മസാല - 1/2 ടീസ്പൂൺ
  • മല്ലിയില 
  • മുട്ട - 2
  • ബ്രഡ് പൊടി
  • ഉപ്പ് 
  • വെളിച്ചെണ്ണ 

തയാറാക്കുന്ന വിധം 

കടായിയിലേക്കു വെളിച്ചെണ്ണ ഒഴിച്ചു സവാള, ഇഞ്ചി വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്കു മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. ശേഷം ഉപ്പ്, കുരുമുളക് എന്നിവ ചേർത്തു വേവിച്ച ബീഫ് ചേർത്ത് ഇളക്കുക. ഇതിലേക്കു പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടച്ചതു ചേർത്തു കൂടെ മല്ലിയിലയും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക. 

ചൂടാറിയതിനു ശേഷം കട്​ലറ്റിന്റെ ഷേപ്പിലാക്കി മുട്ടയുടെ കൂട്ടിൽ മുക്കി ബ്രഡ് പൊടിയിൽ പൊതിഞ്ഞെടുക്കുക. ശേഷം ഓരോന്നും എടുത്ത് ഒരു പ്ലാസ്റ്റിക് ബോക്സിൽ അല്ലെങ്കിൽ കവറിൽ അടച്ചു ഫ്രീസറിൽ വയ്ക്കുക. ഫ്രൈ ചെയ്യുന്നതിന്റെ അരമണിക്കൂർ മുൻപ് ഫ്രീസറിൽ നിന്നെടുത്തു ഫ്രൈ ചെയ്തെടുക്കാം. കുക്കിങ് എളുപ്പമാക്കാൻ ഇനി ഇങ്ങനെ ചെയ്തു നോക്കൂ.

Content Summary : Perfect cutlet recipe by Sameena Faisal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com