ADVERTISEMENT

നോമ്പുതുറക്കുമ്പോൾ ഹെൽത്തി – റിഫ്രഷിങ് ഗ്രീൻ ആപ്പിൾ, കുക്കുമ്പർ ജൂസ്. പഞ്ചസാര ഒട്ടും ചേർത്തിട്ടില്ല എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. 

 

ചേരുവകൾ

  • ഗ്രീൻ ആപ്പിൾ - 1 കപ്പ്‌ 
  • കുക്കുമ്പർ- 1 കപ്പ്‌ 
  • മല്ലിയില - 1 ടേബിൾ സ്പൂൺ
  • നാരങ്ങാനീര് - 2 ടേബിൾ സ്പൂൺ
  • ഉപ്പ് - 1 നുള്ള്
  • വെള്ളം - 2 കപ്പ്‌
  • തേൻ - 2 ടേബിൾ സ്പൂൺ
  • പച്ചമുളക് കീറിയത് - 1 എണ്ണം

 

തയാറാക്കുന്ന വിധം

മിക്സിയുടെ ബ്ലെൻഡറിൽ  ഗ്രീൻ ആപ്പിളും കുക്കുമ്പറും മല്ലിയിലയും നാരങ്ങാനീരും ഒരു നുള്ള് ഉപ്പും ഒരു കപ്പ് വെള്ളവും ചേർത്തു നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്ത ശേഷം തേനും ഒരു കപ്പ് വെള്ളവും കൂടി ചേർത്ത്  ഒന്നുകൂടി അടിച്ചെടുക്കുക.

 

അരിച്ചെടുത്ത ശേഷം വിളമ്പുന്നതിനു മുൻപായി പച്ചമുളക് കീറിയത് കൂടി ഇട്ട് യോജിപ്പിക്കുക. ആവശ്യമെങ്കിൽ ഐസ്ക്യൂബ്സ് ചേർക്കാവുന്നതാണ്. നല്ല റിഫ്രഷിങ് പാനീയമാണിത്.

 

Content Summary : Green apple cucumber juice, Ramadan special recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com