രണ്ടു തരം പരിപ്പുകൾ ചേർത്തൊരു കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- തുവര പരിപ്പ് - 1/4 കപ്പ്
- മസൂർ ദാൽ - 1/4 കപ്പ്
- വെളിച്ചെണ്ണ /സൺഫ്ലവർ ഓയിൽ - 2 ടേബിൾസ്പൂൺ
- കടുക് - 1/4 ടീസ്പൂൺ
- ജീരകം - 1/4 ടീസ്പൂൺ
- ചെറിയ ഉള്ളി - 4 എണ്ണം നേർത്ത കഷ്ണങ്ങളായി മുറിച്ചത്
- ഇഞ്ചി - 1/2 ഇഞ്ച്
- വെളുത്തുള്ളി - 4 ചെറിയ അല്ലി
- ഉള്ളി - 1/2 ഇടത്തരം വലുപ്പമുള്ള, അരിഞ്ഞത്
- തക്കാളി - 1/4 ഭാഗം ഇടത്തരം വലുപ്പം
- പച്ചമുളക് - 2 എണ്ണം
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 1/2 ടീസ്പൂണ്
- കറിവേപ്പില
- വെള്ളം
- ഉപ്പ്
- മല്ലിയില
- നെയ്യ് - 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
- രണ്ടു തരം പരിപ്പും ഒരുമിച്ച് കഴുകി എടുക്കുക.
- പ്രഷർ കുക്കർ ചൂടാക്കി എണ്ണ ചേർക്കുക.
- കടുക്, ജീരകം എന്നിവ ചേർത്തു പൊട്ടിക്കുക. ചെറിയ ഉള്ളി ചേർത്തു ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.
- ഇനി പരിപ്പ്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, മുളകുപൊടി, പച്ചമുളക്, ഉള്ളി, തക്കാളി, ഒന്നേമുക്കാൽ കപ്പ് വെള്ളം, ഉപ്പ് എന്നിവ ചേർക്കുക.
- ഉയർന്ന തീയിൽ 2 വിസിൽ വരുന്നതു വരെ വേവിക്കുക.
- പ്രഷർ റിലീസ് ചെയ്തുകഴിഞ്ഞാൽ കുക്കർ തുറന്ന് 1/2 കപ്പ് ചൂടുവെള്ളം ചേർക്കുക. നന്നായി തിളപ്പിക്കുക.
- അരിഞ്ഞ മല്ലിയിലയും നെയ്യും ചേർക്കുക. തീ ഓഫ് ചെയ്ത് 10 മിനിറ്റു നേരം അടച്ചു വയ്ക്കുക.
- ചോറ്, ചപ്പാത്തി, പൂരി അല്ലെങ്കിൽ ദോശ എന്നിവയ്ക്കൊപ്പം വിളമ്പുക.
Content Summary : Easy one pot parippu curry recipe by Nidisha.