മിച്ചം വന്ന ചോറു കൊണ്ടൊരുക്കാം കറുമുറാ മുറുക്ക്
Mail This Article
ബാക്കി വന്ന ചോറു കൊണ്ടൊരുക്കാം കറുമുറാ മുറുക്ക്. വൈകുന്നേരത്തെ ചായയ്ക്ക് രുചികരമായ മുറുക്ക്. ഈ രീതിയിൽ തയ്യാറാക്കുന്ന മുറുക്കിൽ വെണ്ണയും ഉഴുന്നും ചേർക്കേണ്ടതില്ല.
ചേരുവകൾ:
•ചോറ് - 2 കപ്പ്
•വറുത്ത അരിപ്പൊടി - 1 കപ്പ്
•കടല മാവ് - 1 കപ്പ്
•ഉപ്പ് – പാകത്തിന്
•കറുത്ത എള്ള് - 1 ടീസ്പൂൺ
•കായപ്പൊടി - 1/4 ടീസ്പൂൺ
•ജീരകം - 1 ടീസ്പൂൺ
•മുളകുപൊടി - 1 ടീസ്പൂൺ
•വെള്ളം - 1/4 കപ്പ്
•വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
•മിക്സിയുടെ ജാറിൽ ചോറും വെള്ളവും ചേർത്തു നന്നായി അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഇട്ടതിനു ശേഷം ഇതിലേക്ക് അരിപ്പൊടിയും കടലമാവും ഉപ്പും എള്ളും കായപ്പൊടിയും മുളകുപൊടിയും ചേർത്തു നന്നായി മയത്തിൽ കുഴച്ചെടുക്കുക.
•ഇത് സേവനാഴിയിൽ ഇട്ടു ചൂടായ എണ്ണയിലേക്കു പിഴിഞ്ഞു മുറുക്ക് ഉണ്ടാക്കാം. ചൂടോടെ കഴിക്കാം.
Content Summary : Crunchy murukku could be easily made at home. Here is the recipe.