ADVERTISEMENT

വ്യത്യസ്ത രുചിയിൽ തയ്യാറാക്കുന്ന വഴുതനങ്ങ കറി, ചപ്പാത്തിക്കും ചോറിനും ഏറെ സ്വാദിഷ്ടമാണ്.

ചേരുവകൾ

  • വഴുതനങ്ങ - 6-8 എണ്ണം
  • സവാള -2 എണ്ണം
  • തക്കാളി - 2 എണ്ണം
  • ഉപ്പ് - ആവശ്യത്തിന്
  • കസൂരി മേത്തി - 1 സ്പൂൺ
  • വെള്ളം - ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി  - 1/2 ടീസ്പൂൺ

ഫില്ലിങ് തയാറാക്കാൻ  :

  • കൊട്ടത്തേങ്ങ - 1/2 എണ്ണം
  • നിലക്കടല - 2 ടേബിൾസ്പൂൺ
  • എള്ള്‌ - 1  സ്പൂൺ
  • ജീരകം - 1 ടീസ്പൂൺ
  • കൊത്തമല്ലി - 1 സ്പൂൺ
  • കറുവാപട്ട - 1 ഇഞ്ച് വലുപ്പത്തിൽ
  • കുരുമുളക്‌ - 1 ടീസ്പൂൺ
  • വെളിച്ചെണ്ണ -2 സ്പൂൺ
  • ഉണക്കമുളക്‌ - 1 to 2 എണ്ണം
  • തക്കോലം (സ്റ്റാർ) - 1 എണ്ണം
  • ഗ്രാമ്പൂ - 4-5 എണ്ണം

തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ കുരുമുളക്, ജീരകം, എള്ള്, കറുവാപ്പട്ട, കൊത്തമല്ലി, ഉണക്കമുളക്, തക്കോലം എന്നിവ ചൂടാക്കി പൊടിച്ചെടുക്കുക. ഇതേ ചട്ടിയിൽ നിലക്കടല,  കൊട്ടതേങ്ങ, പകുതി സവാള നീളത്തിൽ മുറിച്ചത് എന്നിവ ചുവക്കെ വറക്കുക. ചൂട് ആറിയശേഷം അൽപം ഉപ്പ് ചേർത്ത് ഇതു നന്നായി പൊടിച്ചെടുക്കുക.

ഇനി ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു തക്കോലം, ഗ്രാമ്പൂ, ജീരകം എന്നിവ പൊട്ടിച്ച് ചെറുതായി അരിഞ്ഞ സവാള ചേർത്തു വഴറ്റുക, ബാക്കി പകുതി സവാള പ്യൂരിയും തക്കാളി പ്യൂരിയും ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് എണ്ണ ഊറി വരുന്നതുവരെ നന്നായി വഴറ്റുക.  ഇനി വഴുതനങ്ങ നാലായി കീറി (മുകൾഭാഗം പൊട്ടാതെ ശ്രദ്ധിക്കുക) പൊടിച്ചു വച്ച മസാല അതിൽ നിറയ്ക്കുക.

ചീനച്ചട്ടിയിൽ എണ്ണ ഊറി വന്നശേഷം  മഞ്ഞൾപ്പൊടിയും ആവശ്യത്തിനു വെള്ളവും ഒഴിച്ചു നന്നായി ഇളക്കുക. ഇനി നിറച്ചുവച്ച വഴുതനങ്ങ ഈ ഗ്രേവിയിലേക്കു മെല്ലെ ഇട്ടു കൊടുത്ത് അടച്ചുവച്ച് 10 മിനിറ്റു വേവിക്കുക. ഇനി ഒന്നിളക്കി കസൂരി മേത്തി ചേർക്കാം, 2 മിനിറ്റ് അടച്ചുവച്ചു വേവിക്കുക. സ്വാദിഷ്ടമായ മസാല നിറച്ച വഴുതനങ്ങ കറി തയാർ.

Content Summary : Baingan bharta prepared by mincing grilled eggplant and mixing it with tomato, onion, herbs and spices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com