ADVERTISEMENT

വ്യത്യസ്ത രുചിയിൽ  അവൽ മിൽക്ക്, നോമ്പിനും ചൂടിനും ഉത്തമം. പഞ്ചസാരയോ തേനോ ചേർക്കാതെയാണ് ഇത് തയാറാക്കുന്നത്.  

ചേരുവകൾ 

  • അവൽ         - 1/2 കപ്പ് 
  • പഴം               - 2 എണ്ണം 
  • നിലക്കടല   - 1/2 കപ്പ് (വറുത്തത്)
  • ഡ്രൈ ഫ്രൂട്ട്സ്  - 3 ടേബിൾസ്പൂൺ 
  • പഴങ്ങൾ        - 1/4 കപ്പ് (നുറുക്കിയത്)
  • പാൽ              - 250 മില്ലിലിറ്റർ
  • കേസർ സിറപ്പ് - 3 ടേബിൾസ്പൂൺ 
  • ഐസ്ക്രീം        - 1 സ്കൂപ് 

തയാറാക്കുന്ന വിധം 

  • അവൽ മീഡിയം ചൂടിൽ മൂന്ന് മിനിറ്റു നേരം വറുത്ത് എടുക്കാം.
  • പഴം ചെറിയ കഷ്ണങ്ങളായി മുറിച്ച് ഒരു ഫോർക്ക് ഉപയോഗിച്ചു നന്നായി ഉടച്ച് എടുത്തു  മാറ്റി വയ്ക്കാം.
  • ശേഷം ഒരു ഗ്ലാസിലേക്ക് ഉടച്ച പഴവും അവലും നിലക്കടല വറുത്തു തൊലി കളഞ്ഞതും ഡ്രൈ ഫ്രൂട്ട്സും പഴങ്ങൾ നുറുക്കിയതും രണ്ടോ മൂന്നോ ലയറുകളായി ചേർത്തു കൊടുക്കാം. 
  • തണുത്ത പാലിലേക്ക് മൂന്നോ നാലോ സ്പൂൺ കേസർ സിറപ്പ് (മധുരത്തിന് അനുസരിച്ച്) ചേർത്ത് ഇളക്കിയത് എടുത്ത് വച്ചിരിക്കുന്ന കൂട്ടിനു മുകളിലേക്ക് ഒഴിച്ച് കൊടുക്കാം. അതിനു മുകളിലായി ഒരു സ്കൂപ്പ് ഐസ്ക്രീം കൂടെ വയ്ക്കാം. ശേഷം  നിലക്കടലയും ഡ്രൈ ഫ്രൂട്ട്സും പഴങ്ങൾ നുറുക്കിയതും ഒക്കെ ഉപയോഗിച്ച് അലങ്കരിക്കാം. രുചികരമായ അവൽ മിൽക്ക് തയാർ.

Content Summary : Aval milk is a healthy and filling drink made using flattened rice and other amazing ingredients.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com