ADVERTISEMENT

ബേക്കറിയിൽ പോയി പേസ്ട്രി കേക്കിന്റെ വില ചോദിച്ചാൽ ഞെട്ടുന്നത് സ്വാഭാവികം. എന്നാൽ ഇനി അതു വേണ്ട, കേക്ക് ഇഷ്ടപ്പെടുന്നവർക്കു ബേക്കറി സ്റ്റൈൽ ചോക്ലേറ്റ് പേസ്ട്രി എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം.

ആവശ്യമായ ചേരുവകൾ

  • ഡ്രൈ ഇൻഗ്രീഡിയൻറ്സ്:
  • കേക്ക് ഫ്ലോർ അല്ലെങ്കിൽ മൈദ - 2 ¼ കപ്പ്
  • പൊടിച്ച പഞ്ചസാര - 1 ¼ കപ്പ്
  • ബേക്കിങ് പൗഡർ - 1½ ടീസ്പൂൺ
  • ബേക്കിങ് സോഡാ - ½ ടീസ്പൂൺ
  • കൊക്കോ പൗഡർ - 5 ടേബിൾസ്പൂൺ
  • ഉപ്പ് - ¼ ടീസ്പൂൺ

വെറ്റ് ഇൻഗ്രീഡിയൻറ്സ്:

  • മുട്ട - 3 എണ്ണം
  • ഓയിൽ - ¼ കപ്പ്
  • പാൽ - ½ കപ്പ്
  • വിനാഗിരി - 1 ടീസ്പൂൺ
  • വാനില എസൻസ് - 1 ടീസ്പൂൺ
  • ചൂടുവെള്ളം - 1 കപ്പ്
  • ഇൻസ്റ്റൻറ് കാപ്പിപ്പൊടി - 1 ടീസ്പൂൺ

 

ഫ്രോസ്റ്റിങ് തയാറാക്കാനായി

  • ഡാർക്ക് ചോക്ലേറ്റ് - 80 ഗ്രാം
  • ഹെവി ക്രീം - 1½ + ½ കപ്പ്
  • പൊടിച്ച പഞ്ചസാര - ¾ കപ്പ്
  • കൊക്കോപൗഡർ - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • ബട്ടർ മിൽക്ക് ഉണ്ടാക്കാൻ, പാലിൽ വിനാഗിരി ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് മാറ്റി വയ്ക്കുക.
  • ഒരു പാത്രം എടുത്ത് അതിൽ ഡ്രൈ ഇൻഗ്രീഡിയൻറ്സ് ചേർത്തു നന്നായി യോജിപ്പിക്കാം. ഇനി ഒരു അരിപ്പയിലൂടെ ഇത് അരിച്ചെടുക്കുക. അതിനുശേഷം ഡ്രൈ ഇൻഗ്രീഡിയൻറ്സ് മാറ്റി വയ്ക്കാം
  • ഒരു പാത്രത്തിൽ മുട്ട, വെജിറ്റബിൾ ഓയിൽ, തയ്യാറാക്കിയ ബട്ടർ മിൽക്ക് എന്നിവ ചേർക്കുക. ഒന്ന് ഇളക്കിയ ശേഷം വാനില എസ്സെൻസ് ചേർത്തുകൊടുക്കാം.
  • 1 കപ്പ് ചൂടുവെള്ളത്തിൽ 1 ടീസ്പൂൺ കോഫിപൊടി ചേർക്കുക, നന്നായി ഇളക്കി ഇത് ബൗളിലേക്ക് ചേർക്കാം. ഇനിയിത് എല്ലാംകൂടി ഇളക്കി യോജിപ്പിക്കാം.
  • ഇനി ഡ്രൈ ഇൻഗ്രീഡിയൻറ്സ് കുറേശ്ശെയായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
  • ഓയിൽ തേച്ച് ബട്ടർ പേപ്പർ ഇട്ട 7×7" കേക്ക് പാനിലേക്ക് ബാറ്റർ ഒഴിച്ച് കൊടുത്ത് പാൻ രണ്ടു മൂന്ന് തവണ തട്ടികൊടുത്തശേഷം 175℃ ചൂടിൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ വച്ച് 50 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.
  • ഫ്രോസ്റ്റിംഗ് തയ്യാറാക്കാനായി ഡാർക്ക് ചോക്ലേറ്റിൽ അര കപ്പ് ഹെവി ക്രീം ചേർത്ത് ഉരുക്കി എടുക്കാം(1 മിനിറ്റ് മൈക്രോവേവ് ചെയ്യാം അല്ലെങ്കിൽ ഡബിൾ ബോയ്‌ലർ രീതി ഉപയോഗിച്ചു ഇത് ചെയ്തെടുക്കാം).
  • ഒരു പാത്രത്തിൽ 1½ കപ്പ് ഹെവി ക്രീം ഒഴിച്ച് 1 മിനിറ്റ് നേരം അടിക്കുക, ഇനി പൊടിച്ച പഞ്ചസാരയും കൊക്കോപ്പൊടിയും ചേർക്കുക. 2 മിനിറ്റ് നേരം അടിച്ച ശേഷം തയ്യാറാക്കിയ ചോക്ലേറ്റ് മിക്സ് ചേർത്തുകൊടുക്കാം.
  • ഇനി 4-5 മിനിറ്റ് നേരം ക്രീം സ്റ്റിഫ് ആകുന്നതുവരെ അടിച്ചെടുക്കാം.
  • കേക്ക് പൂർണ്ണമായും തണുത്തതിനുശേഷം പാനിൽ നിന്നും പുറത്തേക്കെടുക്കാം, കേക്കിന്റെ മുകൾ ഭാഗം കട്ട് ചെയ്ത് മാറ്റാം. ഇനി മൂന്ന് ലേയേർസ് ആയി മുറിക്കുക
  • ആദ്യത്തെ ലെയർ ഒരു കേക്ക് ബോർഡിൽ വയ്ക്കുക, ഷുഗർ സിറപ്പ് ഉപയോഗിച്ച് നനയ്ക്കുക, ക്രീം ഒരുപോലെ പരത്തി കൊടുക്കാം. ഇനി രണ്ടാമത്തെ ലെയർ മുകളിൽ വച്ചുകൊടുക്കാം, അതിനുശേഷം ഷുഗർ സിറപ്പ് ഒഴിച്ച് ക്രീം ഇട്ട് പരത്തി കൊടുക്കാം, അടുത്ത ലെയറും ഇതുപോലെ ചെയ്തെടുക്കാം.. 
  • ഇനിയിത് 3-4 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം, ഇനി നീളമുള്ള കത്തി ഉപയോഗിച്ച് കേക്കിന്റെ അരികുകൾ മുറിച്ചുകളയാം. അതിനുശേഷം ഒരുപോലെയുള്ള പീസുകളാക്കി മുറിക്കാം.
  • മുകളിൽ ചോക്ലേറ്റ് സിറപ്പും ക്രീമും പൈപ്പ് ചെയ്തശേഷം ചെറി വച്ച് അലങ്കരിക്കാം.


    മൂന്നാർ, വട്ടവടയിൽ നിന്നും ഉള്ളം തണുപ്പിക്കും സ്ട്രോബറി കുൽഫി – വിഡിയോ

Content Summary : Chocolate pastry, Yummy and moist cake recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com