ഏത് അവസരത്തിനും അനുയോജ്യമായ സ്ട്രോബെറി സ്മൂത്തി

HIGHLIGHTS
  • സ്വാദിഷ്ടവും ഉന്മേഷദായകവുമായ സ്ട്രോബെറി സ്മൂത്തി രുചിക്കൂട്ട്
strawberry-smoothie
SHARE

സ്ട്രോബെറിയ്ക്കൊപ്പം പാലും ഐസ്ക്രീമും ചേർത്തൊരു ഈസി സ്മൂത്തി, കുട്ടികളും മുതിർന്നവരും ഇഷ്ടപ്പെടും രുചി. വളരെ കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • സ്ട്രോബെറി - 12 എണ്ണം
  • പാൽ - 1 കപ്പ്
  • വാനില ഐസ്ക്രീം - 3 സ്കൂപ്
  • പഞ്ചസാര - 3 ടീസ്പൂൺ

തയാറാക്കുന്ന വിധം

സ്ട്രോബെറി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്കു സ്ട്രോബെറി കഷ്ണങ്ങളും പഞ്ചസാരയും അര കപ്പ് പാലും ചേർത്തു നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്ത മിക്സിലേക്കു 3 സ്കൂപ്പ് വാനില ഐസ്ക്രീമും അരക്കപ്പ് പാലും ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക. ഈസി, ടേസ്റ്റി സ്ട്രോബറി സ്മൂത്തി റെഡി. 

Content Summary : Refreshing Strawberry smoothie for breakfast, with a slightly icy finish.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS