ADVERTISEMENT

കഴിച്ചാൽ നാവിലും ചുണ്ടിലും പർപ്പിൾ നിറം നിറയ്ക്കുന്ന ഞാവൽപ്പഴം കൊണ്ടൊരുക്കാം സൂപ്പർ ലസ്സി.

 

ചേരുവകൾ 

  • ഞാവൽപ്പഴം - 25 എണ്ണം 
  • മാമ്പഴം         - 1 എണ്ണം 
  • തൈര് - 1 കപ്പ് (അധികം പുളിയില്ലാത്തത്)
  • പഞ്ചസാര - 3 ടേബിൾസ്പൂൺ 
  • ഏലക്കായ - 1 എണ്ണം
  • ഐസ് ക്യൂബ്സ് - 4 എണ്ണം 
  • പുതിനയില - 3 എണ്ണം 
  • ഡ്രൈ ഫ്രൂട്സ് - 1 ടീസ്പൂൺ (നുറുക്കിയത്)

 

തയാറാക്കുന്ന വിധം 

മാമ്പഴം തൊലി കളഞ്ഞു കഷ്ണങ്ങൾ ആക്കിയതും (4 മണിക്കൂർ ഫ്രീസറിൽ വച്ചത് )  1 1/2 ടേബിൾസ്പൂൺ പഞ്ചസാരയും 1/2 കപ്പ് തൈരും ഏലക്കായും ചേർത്ത് അൽപം കട്ടിയിൽ അരച്ചെടുത്തു മാറ്റി വയ്ക്കാം.

 

ശേഷം ഞാവൽപ്പഴം കുരു കളഞ്ഞതും 1 1/ 2 ടേബിൾസ്പൂൺ പഞ്ചസാരയും പുതിനയിലയും 1/2 കപ്പ് തൈരും ഐസ് ക്യൂബ്സും ചേർത്തു നന്നായി അരച്ചെടുത്ത് ഒരു ഗ്ലാസിന്റെ മുക്കാൽ ഭാഗം വരെ ഒഴിച്ചു കൊടുക്കാം.

 

അതിനു മുകളിലായി തയ്യാറാക്കി വച്ചിരിക്കുന്ന മാമ്പഴ ലസ്സി ഒഴിച്ചു കൊടുക്കാം. മാമ്പഴ ലസ്സി ഒഴിക്കുമ്പോൾ ഗ്ലാസ് ഒരല്പം ചരിച്ചു പിടിക്കേണ്ടതാണ്. കുറച്ചു ഡ്രൈ ഫ്രൂട്ട്സ് നുറുക്കിയതും കൂടി മുകളിലായി വിതറി കൊടുത്താൽ ലസ്സി തയ്യാർ.

 

Content Summary : This drink is perfect for a hot summer day, the Jamuns add a sweet and sour flavor.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com